kozhikode local

ഊളേരി മദ്യഷാപ്പ് വിരുദ്ധസമരം 35 നാള്‍ പിന്നിട്ടു



പേരാമ്പ്ര: കായണ്ണ ഗ്രാമപഞ്ചായത്തിലെ ഊളേരിയില്‍ മദ്യഷാപ്പ് തുടങ്ങുന്നതിനെതിരെ അനിശ്ചിതകാല നിരാഹാര സമരമാരംഭിച്ച സമരസമിതി ജോ. കണ്‍വീനര്‍ തെയിലേരി യശോദയെ (70) കൂരാച്ചുണ്ട് പൊലീസ് അറസ്റ്റു ചെയ്തു പേരാമ്പ്ര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച രാവിലെയാണിവര്‍ നിരാഹാര സമരം ആരംഭിച്ചത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതോടെ സമരസമിതി വൈസ് ചെയര്‍പേഴ്‌സണ്‍ അജിതാ രാജന്‍ നിരാഹാരമാരംഭിച്ചു. മദ്യഷാപ്പ് വിരുദ്ധ ജനകീയ സമിതി സമരം 35  ദിവസം പിന്നിട്ടപ്പോഴും യാതൊരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്ത് ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് സമരസമിതി നിരാഹാര സമരത്തിലേക്ക് നീങ്ങിയത്. സര്‍ക്കാറിന്റെ മേല്‍നോട്ടത്തിലുളള ക ണ്‍സ്യുമര്‍ ഫെഡിന്റെ ഔട്ട്‌ലെറ്റാണ് ഇവിടെ ആരംഭിക്കാന്‍ തീരുമാനിച്ചത്.  ഊളേരിയില്‍ മദ്യമിറക്കാന്‍ രണ്ടു തവണ ശ്രമിച്ചപ്പോഴും സമരസമിതി പ്രതിരോധമേര്‍പ്പെടുത്തിയതോടെ പിന്‍തിരിയുകയായിരുന്നു. സിപിഎം ഒഴികെയുളള മുഴുവന്‍ കക്ഷികളും സമരത്തിന് പിന്തുണ നല്‍കി വരുന്നുണ്ട്. യശോദയെ അറസ്റ്റു ചെയ്തു ആശുപത്രിയിലേക്ക് മാറ്റാന്‍ കൂരാച്ചുണ്ട് എസ്‌ഐ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയപ്പോള്‍ സമരസമിതിയുടെ നേതൃത്വത്തില്‍ തടയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് നടത്തി.
Next Story

RELATED STORIES

Share it