Flash News

ഊര്‍ജ കപ്പ് : കേരളം സെമിഫൈനലില്‍



ബംഗളൂരു: ഊര്‍ജ കപ്പ് അണ്ടര്‍ 19 ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളം സെമിയില്‍. അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ആന്ധ്രാപ്രദേശിനെ തോല്‍പിച്ചാണ് കേരളം ഗ്രൂപ്പ് ചാംപ്യന്മാരായത്. ഗ്രൂപ്പിലെ ആദ്യ മല്‍സരത്തില്‍ കേരളം പോണ്ടിച്ചേരിയെ ഒന്നിനെതിരേ ഒമ്പത് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു. സൂപ്പര്‍ താരം എമില്‍ ബെന്നിയുടെ ഹാട്രികിലാണ് കേരളം തകര്‍പ്പന്‍ മുന്നേറ്റം നടത്തിയത്. ആദ്യ മല്‍സരത്തില്‍ ഒമ്പതില്‍ അഞ്ച് ഗോളുകളും എമില്‍ ബെന്നിയുടെ കണ്ടെത്തലായിരുന്നു. സെമിയില്‍ പ്രവേശിച്ച കേരളം 22ാം തിയ്യതി തമിഴ്‌നാടിനെയാണ് നേരിടുക.
Next Story

RELATED STORIES

Share it