kannur local

ഊരത്തൂരിലെ സ്ത്രീ ശരീരാവശിഷ്ടം: കാണാതായവരെ തേടി പോലിസ്

ഇരിക്കൂര്‍: ഊരത്തൂര്‍ ഗവ. പ്രൈമറി ഹെല്‍ത്ത് സെന്ററിനു സമീപം തലയോട്ടിയും ശരീരാവയവങ്ങളും കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. പരിശോധനയില്‍ സ്ത്രീയുടേതാണ് ശരീരാവശിഷ്ടം എന്ന് തെളിഞ്ഞതോടെ ചോദ്യങ്ങളും ഉയരുകയാണ്. ആരാണ്, എവിടെ നിന്നെത്തി, ചെങ്കല്‍ പണയിലെ മണ്ണിനടിയില്‍ കുഴിച്ചുമൂടപ്പെട്ടത് മലയാളിയാണോ, ഇതര സംസ്ഥാനക്കാരാണോ തുടങ്ങി നിരവധി സംശയങ്ങളാണുയരുന്നത്.
നാട്ടും വീടും വിട്ടുപോയ 20നും 40നും മധ്യേ പ്രായക്കാരായ സ്ത്രീകളുടെ ലിസ്റ്റ് തേടുകയാണ് പോലിസ്. കണ്ണൂര്‍ ചോലിസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ ജില്ലാ െ്രെകം റെക്കാര്‍ഡ്‌സ് ബ്യൂറോയിലെ മിസ്സിങ് രജിസ്റ്റര്‍ പരിശോധിച്ചിട്ടുണ്ട്. സമീപ ജില്ലകളായ കോഴിക്കോട്, വയനാട്, കാസര്‍ക്കോട്, മലപ്പുറം എന്നിവിടങ്ങളിലെയും സമാന പ്രായക്കാരായ സ്ത്രീകളെക്കുറിച്ച് പൂര്‍ണ വിവരങ്ങളും ചിത്രങ്ങളും കിട്ടാവുന്ന മറ്റു വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ആഭ്യന്തര വകപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലെയും കാണാതായ സ്ത്രീകളുടെ ലിസ്റ്റ് ശേഖരിക്കുന്നുണ്ട്. ലിസ്റ്റ് എത്തുമ്പോഴേക്കും തിരുവനന്തപുരത്തേക്ക് അയച്ച ശരീരാവയവങ്ങളുടെ ഡിഎന്‍എ പരിശോധനഫലം എത്തും. ഇതിനു ശേഷമേ പൂര്‍ണമായ ചിത്രം ലഭിക്കുകയുള്ളു. അതിനു ശേഷം സ്ത്രീയുടെ രേഖാചിത്രം തയ്യാറാക്കാനും അന്വേഷണസംഘം രൂപം നല്‍കും. മരിച്ച സ്ത്രീ പടിയൂര്‍ പഞ്ചായത്തില്‍പെട്ടതല്ലെന്ന നിഗമനത്തിലാണ് പോലിസ്. ചെങ്കല്‍ പണകളുടെ വിശാലകേന്ദ്രമായ ഇവിടെ 200ലേറെ ചെറുതും വലുതുമായ കല്ലുകൊത്തുകുഴികളുണ്ട്. ഓരോ ദിവസവും ചെങ്കല്ല് കയറ്റാനായി ആയിരത്തിലധികം ലോറികള്‍ എത്തുന്നുണ്ട്.
സംസ്ഥാനത്തെ മിക്ക ജില്ലകളിലേക്കും ചെങ്കല്ലുകള്‍ കയറ്റിപ്പോവുന്നുമുണ്ട്. രാവും പകലും ലോറികള്‍ എത്താറുണ്ട്. അനാശാസ്യത്തിനെത്തിച്ച ശേഷം കൊല ചെയ്ത് കുഴിച്ചിട്ടതാവാനാണു സാധ്യതയെന്ന സംസാരവും ഉയര്‍ന്നിട്ടുണ്ട്. ഇരിക്കൂര്‍ എസ്‌ഐ രജീഷ്, എഎസ്‌ഐ ഇ വി അബ്ദുര്‍റഹ്്മാനുമാണ്  നേതൃത്വം നല്‍കുന്നത്.
Next Story

RELATED STORIES

Share it