Flash News

ഊബര്‍ കപ്പ് ബാഡ്്മിന്റണ്‍ കിരീടം ജപ്പാന്

ഊബര്‍ കപ്പ് ബാഡ്്മിന്റണ്‍ കിരീടം ജപ്പാന്
X



ബാങ്കോക്ക്: ഊബര്‍കപ്പ് വനിതാ ബാഡ്മിന്റണ്‍ കിരീടം ജപ്പാന്. ഫൈനലില്‍ ആതിഥേയരായ മലേസ്യയെ 3-0ന്റെ മാര്‍ജിനില്‍ മുട്ടുകുത്തിച്ചാണ് ജപ്പാന്‍ ഊബര്‍ കപ്പ് കിരീടം സ്വന്തമാക്കിയത്. ജപ്പാന് വേണ്ടി ലോക രണ്ടാം നമ്പര്‍ താരം അകാനെ യമഗുച്ചി ലോക നാലാം നമ്പര്‍ താരം രച്ചനോക് ഇന്റനോണിനെയും (21-15,21-19) ലോക ഒമ്പതാം നമ്പര്‍ താരം നൊസോമി ഒകുഹാര മലേസ്യയുടെ നിച്ചയോണ്‍ ജിണ്ടപോളിനെയും(21-12,21-9) പരാജയപ്പെടുത്തി. മിക്‌സഡ് ഡബിള്‍സിലും ജപ്പാന്‍ വിജയം തുടര്‍ന്നതോടെ കിരീടം ചൂടുകയായിരുന്നു. സെമിയില്‍ നിലവിലെ ചാംപ്യന്‍മാരായ ചൈനയെ പരാജയപ്പെടുത്തിയാണ് മലേസ്യ ഫൈനലിലേക്ക് മുന്നേറിയത്. ജപ്പാന്റെ ആറാം കിരീടമാണിത്.
Next Story

RELATED STORIES

Share it