ernakulam local

ഊട്ടിമറ്റം പാടശേഖരങ്ങളില്‍ വന്‍തോതില്‍ രാസമാലിന്യം തള്ളി

കിഴക്കമ്പലം: പഞ്ചായത്തിലെ കാവുങ്കല്‍പറമ്പ് വാര്‍ഡിലെ ഊട്ടിമറ്റം പാടശേഖരങ്ങളില്‍ മുഫാസ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ പ്രകൃതി കൃഷിയിടത്തിലേക്ക് വന്‍തോതില്‍ രാസമാലിന്യം തള്ളിയത്.
ഇന്നലെ ഞാറ്‌നടീല്‍ വലിയ ആഘോഷമായി നടത്തിയ പാടശേഖരത്തിലേക്കാണ് സാമൂഹ്യ വിരുദ്ധര്‍ രാത്രിയുടെ മറവില്‍ രാസമാലിന്യം തള്ളിയത്.
ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും ആരും തിരിഞ്ഞുനോക്കാതിരുന്നതിനെ തുടര്‍ന്ന് ജില്ലാ കലക്ടറുമായി ഫോണിലൂടെ വാര്‍ഡ് മെമ്പര്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് ഹെല്‍ത്ത് ഡിപാര്‍ട്‌മെന്റില്‍ നിന്നും ക്ലര്‍ക്ക്  എത്തുകയും പരിസരപ്രദേശങ്ങളിലെ വീടുകളിലെ കിണറില്‍ നിന്നും വെള്ളം കുടിക്കരുതെന്ന് നിര്‍ദേശം നല്‍കി മടങ്ങുകയാണുണ്ടായത്. ശേഷം നടപടിയൊന്നും ഉണ്ടാകാതെ വന്നപ്പോള്‍ കര്‍ഷകരും നാട്ടുകാരും സംഘടിക്കുകയും റോഡ് തടയുമെന്ന സാഹചര്യം എത്തിയപ്പോള്‍ കുന്നത്തുനാട് പോലീസും തഹസീല്‍ദാറും എത്തിയെങ്കിലും നിസ്സഹായരായി നോക്കി നില്‍കുകയാണുണ്ടായത്.
പാടശേഖരത്തില്‍ തള്ളിയ രാസമാലിന്യം വലിച്ചെടുക്കുന്നതിന് വേണ്ടി ഫയര്‍ ഫോഴ്‌സ് വന്നെങ്കിലും അവര്‍ക്ക് അതിന് കഴിയില്ലെന്ന കാരണം പറഞ്ഞ് തിരിച്ചു പോയി. രാത്രി വൈകിയും പ്രകൃതികൃഷിക്ക് നേതൃത്വം നല്‍കിയ മുഫാസ് കൂട്ടായ്മ പ്രസിഡന്റ് വി ഐ സൈനുദ്ദീന്റെയും വാര്‍ഡ് മെമ്പര്‍ പി എം അബ്ദുറഹ്മാന്റെയും പാടശേഖരസമിതിയുടെയും നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്.
Next Story

RELATED STORIES

Share it