Flash News

ഉ. കൊറിയ ചര്‍ച്ചയ്ക്ക് തയ്യാറാവണം ; മലക്കം മറിഞ്ഞ് ട്രംപ്



പ്യോങ്‌യാങ്: അണ്വായുധങ്ങള്‍ ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് ഉത്തര കൊറിയ തയ്യാറാവണമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഏഷ്യന്‍ സന്ദര്‍ശനത്തിനിടെ ദക്ഷിണ കൊറിയന്‍ പ്രസിഡന്റെ മൂണ്‍ ജെ ഇന്നിനൊപ്പം സോളില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. ചര്‍ച്ചയ്ക്കു സന്നദ്ധമാവുന്നതാണ് ഉത്തര കൊറിയയ്ക്ക് ഉചിതം. ശരിയാ—യത് ചെയ്യണം. ഉത്തര കൊറിയയ്ക്കു വേണ്ടി മാത്രമല്ല, ലോകത്താകമാനമുള്ള എല്ലാ മനുഷ്യര്‍ക്കും വേണ്ടിയാവണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.   ആണവ പരീക്ഷണങ്ങളില്‍ നിന്നു പിന്‍മാറാന്‍ ചൈനയും റഷ്യയും ഉത്തര കൊറിയയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തണമെന്നും ഇരുവരും ആവശ്യപ്പെട്ടു. മിസൈല്‍ കൈമാറ്റത്തില്‍ ഉത്തര കൊറിയയ്ക്കു മേലുള്ള നിയന്ത്രണം ഇരുരാജ്യങ്ങളും എടുത്തുകളഞ്ഞ      തും ഇവര്‍ ചൂണ്ടിക്കാട്ടി. ഉത്തര കൊറിയയ്‌ക്കെതിരേ രൂക്ഷ പരാമര്‍ശങ്ങള്‍ നടത്തിയിരുന്ന ട്രംപ് അയല്‍രാജ്യമായ ദക്ഷിണ കൊറിയയിലെത്തിയപ്പോള്‍ വാക്കുകളില്‍ മിതത്വം പാലിച്ചത് ശ്രദ്ധേയമായി. അതേസമയം, ആവശ്യമെങ്കില്‍ യുഎസ് സൈനികശക്തി പ്രയോഗിക്കുമെന്നും ട്രംപ് മുന്നറിയിപ്പു നല്‍കി. ഉത്തര കൊറിയയുമായുള്ള പ്രശ്‌നങ്ങള്‍ നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ കഴിയുമെന്ന ശുഭാപ്തിവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. മൂന്നു വ്യോമസേന വിഭാഗത്തെയും ഒരു ആണവ അന്തര്‍വാഹിനിയും മേഖലയില്‍ വിന്യസിപ്പിച്ചിട്ടുണ്ടെന്ന കാര്യവും ട്രംപ് സൂചിപ്പിച്ചു. നിരന്തരം ആണവപരീക്ഷണങ്ങള്‍ നടത്തുന്ന ഉത്തര കൊറിയയ്‌ക്കെതിരേ ഏഷ്യന്‍ രാജ്യങ്ങളെ സംഘടിപ്പിക്കു എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് 11 ദിവസം നീളുന്ന ഏഷ്യന്‍ സന്ദര്‍ശനം നടത്തുന്നത്.
Next Story

RELATED STORIES

Share it