ഉ.കൊറിയ ക്കെതിരായ നടപടികളില്‍ സഹകരിക്കാം: ചൈന

വാഷിങ്ടണ്‍: യുഎസും ചൈനയും തമ്മില്‍ പല കാര്യങ്ങളിലും വിയോജിപ്പുണ്ടെന്നും എന്നാല്‍ ഉത്തര കൊറിയയുടെ ആണവ പരീക്ഷണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടപടിയെടുക്കാന്‍ യുഎസുമായി സഹകരിക്കുമെന്നും ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്. വാഷിങ്ടണില്‍ ആണവ സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കവെ സംസാരിക്കുകയായിരുന്നു സി ജിന്‍. കൊറിയന്‍ ഉപദ്വീപിനെ ആണവമുക്തമാക്കുന്നതില്‍ ചൈനയും യുഎസും പ്രതിജ്ഞാബദ്ധമാണെന്നും ഇക്കാര്യത്തില്‍ സി ജിനുമായി ചര്‍ച്ച നടത്തിയതായും യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും വ്യക്തമാക്കി. സൈബര്‍ സുരക്ഷ, മനുഷ്യാവകാശം, സമുദ്രാതിര്‍ത്തി തുടങ്ങിയ വിഷയങ്ങളിലും ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തി. അതിനിടെ ആണവായുധ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട് ഉത്തരകൊറിയക്കെതിരേ യുഎസും ജപ്പാനും ദക്ഷിണകൊറിയയും മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it