ഉ. കൊറിയയുടെഉപഗ്രഹ വിക്ഷേപണം:യുഎന്‍ ശക്തമായ നടപടിക്ക്

ന്യൂയോര്‍ക്ക്: മുന്നറിയിപ്പുകള്‍ അവഗണിച്ച് ദീര്‍ഘദൂര റോക്കറ്റ് വിക്ഷേപിച്ച ഉത്തരകൊറിയന്‍ നടപടിയെ യുഎന്‍ രക്ഷാസമിതി ശക്തമായി അപലപിച്ചു. യുഎസ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ അഭ്യര്‍ഥന മാനിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തര യോഗത്തിനു ശേഷം ഉത്തരകൊറിയക്കെതിരേ പുതിയ ഉപരോധം ഏര്‍പ്പെടുത്തുന്നതിനുള്ള പ്രമേയം ഉടന്‍ കൊണ്ടുവരുമെന്നു രക്ഷാസമിതി അറിയിച്ചു. വിമര്‍ശനവുമായി ചില രാഷ്ട്രങ്ങള്‍ മുന്നോട്ടു വന്നതോടെയാണ് പ്രശ്‌നത്തില്‍ യുഎന്‍ ഇടപെട്ടത്.
ഉത്തരകൊറിയ യുഎന്‍ ചട്ടങ്ങള്‍ ലംഘിച്ചെന്നും അംഗരാഷ്ട്രങ്ങള്‍ ഉത്തരകൊറിയയുടെ ഇത്തരം പ്രവര്‍ത്തനങ്ങളെ ശക്തമായി എതിര്‍ക്കണമെന്നും വെനിസ്വോല യുഎന്‍ വക്താവ് റാപോല്‍ റമീറെസ് പറഞ്ഞു. എന്നാല്‍, ഉത്തര കൊറിയയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചൈന ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it