ഉ. കൊറിയന്‍ ഡ്രോണിനു നേരെ ദ. കൊറിയയുടെ മുന്നറിയിപ്പ് വെടി

സോള്‍: അതീവ സുരക്ഷയുള്ള അതിര്‍ത്തിയിലെ മേഖലയിലൂടെ പറന്ന ഉത്തരകൊറിയന്‍ ആളില്ലാവിമാനത്തിനു നേരെ മുന്നറിയിപ്പ് വെടിയുതിര്‍ത്തതായി ദക്ഷിണ കൊറിയ. വിമാനം തിരിച്ചുപോവുന്നതുവരെ 20 തവണ സൈന്യം വെടിയുതിര്‍ത്തതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയെന്ന വാര്‍ത്തയ്ക്കു പിന്നാലെ അവര്‍ക്കെതിരേ ശക്തമായ ഉപരോധം ഏര്‍പ്പെടുത്താന്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് ചൈനയോട് ആവശ്യപ്പെട്ടിരുന്നു. ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിച്ചെന്ന് ഉത്തരകൊറിയ കഴിഞ്ഞയാഴ്ച അവകാശപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it