ഉ. കൊറിയക്കെതിരേ ഹാക്കിങ് ആരോപണവുമായി ദ. കൊറിയ

സിയോള്‍: രാജ്യത്തെ നിരവധി ഉന്നത ഉദ്യോഗസ്ഥരുടെ സ്മാര്‍ട്ട് ഫോണുകള്‍ ഉത്തര കൊറിയ ഹാക്ക് ചെയ്തതായി ദക്ഷിണ കൊറിയന്‍ ചാരസംഘടന ആരോപിച്ചു. നാലാമത്തെ ആണവ പരീക്ഷണത്തിനു പിന്നാലെ ആരംഭിച്ച സൈബര്‍ ആക്രമണ പരമ്പരയിലെ അവസാനത്തേതാണ് ഇതെന്നും നാഷനല്‍ ഇന്റലിജന്‍സ് സര്‍വീസ് (എന്‍ഐഎസ്) വ്യക്തമാക്കി.
ചാര ഏജന്‍സിക്ക് വന്‍ അധികാരം നല്‍കുന്ന സൈബര്‍ തീവ്രവാദത്തിനെതിരേയുള്ള നിയമം പാര്‍ലമെന്റ് പാസാക്കാനിരിക്കെയാണ് ആരോപണം. നിയമം ചാര ഏജന്‍സിക്ക് സൈബര്‍ ഇടങ്ങളില്‍ കൂടുതല്‍ അധികാരം നല്‍കുന്നതാണെന്നു വിമര്‍ശകര്‍ ആരോപിക്കുന്നുണ്ട്.
ഫെബ്രുവരി അവസാനത്തിലാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും സംഘം ആരോപിച്ചു. ഇന്റര്‍നെറ്റ് ബാങ്കിങിന് സുരക്ഷാ സോഫ്റ്റ്‌വെയറുകള്‍ നല്‍കുന്നതില്‍ നിപുണരായ പ്രമുഖ സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ സര്‍വറും ആക്രമിക്കപ്പെട്ടതായി ഏജന്‍സി ആരോപിച്ചു.
Next Story

RELATED STORIES

Share it