World

ഉ.കൊറിയക്കെതിരേ യുഎന്‍ ഉപരോധം തുടരണം: യുഎസ്

ന്യൂയോര്‍ക്ക്: ആണവ നിരായുധീകരണം നടപ്പാക്കുന്നതുവരെ ഉത്തര കൊറിയക്കെതിരായ യുഎന്‍ ഉപരോധം  തുടരണമെന്ന് യുഎസ് ആവശ്യപ്പെട്ടു. ആണവ നിരായുധീകരണത്തിന് ഉത്തര കൊറിയ സന്നദ്ധ അറിയിച്ച സാഹചര്യത്തില്‍ ഉപരോധത്തില്‍ അയവ് വരുത്തണമെന്ന്് ചൈനയും റഷ്യയും യുഎന്‍ രക്ഷാസമിതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് യുഎസ് അംബാസിഡര്‍ നിക്കിഹാലെയും വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും മുന്നറിയിപ്പുമായി രംഗത്തെത്തിയത്. 2006 മുതല്‍ ഉത്തര കൊറിയക്കെതിരേ യുഎന്‍ ഉപരോധനം നിലനില്‍ക്കുകയാണ്. എന്നാല്‍ ഇക്കഴിഞ്ഞ ജൂണ്‍ 12ന് സിംഗപ്പൂരില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ ചര്‍ച്ചയില്‍ ആണവായുധം ഉപേക്ഷിക്കാന്‍ ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ സന്നദ്ധത അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it