malappuram local

ഉസ്മാന്‍ മദനിയുടെ വിയോഗം നികത്താനാവാത്ത നഷ്ടം

മഞ്ചേരി: രാഷ്ട്രീയത്തിലും വിശ്വാസത്തിലും പകരം വെക്കാനാവാത്ത കര്‍മ നിരതനെയാണ് ഉസ്മാന്‍ മദനിയുടെ നിര്യാണത്തോടെ എടവണ്ണക്കും സമീപ ദേശങ്ങള്‍ക്കും നഷ്ടമായത്. മാനവിക സാഹോദര്യത്തിനായി വിശ്വാസാന്ധതയില്‍ നിന്നും സമൂഹത്തെ മാറ്റിയെടുക്കാന്‍ അക്ഷീണം ശ്രമിച്ച പ്രാദേശിക നേതാവായിരുന്നു മദനി. അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണം ഇനിയും ഉള്‍ക്കൊള്ളാനാവാതിരിക്കുകയാണ് ജന്മനാടായ പത്തപ്പിരിയം. കെഎന്‍എമ്മിലൂടെ പ്രവര്‍ത്തനപഥം സൃഷ്ടിച്ചെടുത്ത മദനി മുസ്‌ലിം ലീഗിലൂടെ ജനാധിപത്യ രാഷ്ട്രീയത്തിലും നിറ സാനിധ്യമായി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും മികച്ച ബന്ധം സൂക്ഷിക്കാനായതിലൂടെ ജനനേതാവെന്ന നിലയിലേക്കും അദ്ദേഹത്തിനു വളരാനായി. സര്‍വരോടും സാഹോദര്യത്തോടെ വര്‍ത്തിക്കാന്‍ ശ്രമിച്ച നേതാവെങ്കിലും ജീവിതാവസാനത്തില്‍ ആശയപരമായ ഭിന്നിപ്പിനാല്‍ പ്രവര്‍ത്തിച്ചുവന്ന പ്രസ്ഥാനത്തില്‍ സജീവമായിരുന്നില്ലെങ്കിലും നാട്ടില്‍ എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യനായി മദനി തുടര്‍ന്നു.യാത്രയക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായി ഉസ്മാന്‍ മദനി മരിച്ച വിവരം അവിശ്വസനീയതയോടെയാണ് ജന്മനാടും അദ്ദേഹത്തിന്റെ കര്‍മ മണ്ഡലവും ഏറ്റുവാങ്ങിയത്. വീട്ടിലെത്തിച്ച മൃതദേഹത്തില്‍ നാട്ടിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിച്ചു. എംപിമാരായ പി കെ കുഞ്ഞാലിക്കുട്ടി, എ പി അബ്ദുല്‍ വഹാബ്, എംഎല്‍എമാരായ പി ഉബൈദുല്ല, എം ഉമ്മര്‍, കെ എന്‍ എ ഖാദര്‍, പി അബ്ദുല്‍ ഹമീദ്, മുന്‍ മന്ത്രിമാരായ പി കെ അബ്ദുറബ്ബ്, നാലകത്ത് സൂപ്പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, കെഎന്‍എം സംസ്ഥാന പ്രസിഡന്റ് പി പി അബ്ദുല്ലകോയ മദനി, ജനറല്‍ സെക്രട്ടറി പി പി ഉണ്ണീന്‍കുട്ടി മൗലവി, വൈസ് പ്രസിഡന്റ് ഹുസൈന്‍ മടവൂര്‍ തുടങ്ങി നേതാക്കളും വന്‍ ജനാവലിയുമാണു വീട്ടിലെത്തിയത്.
Next Story

RELATED STORIES

Share it