ഉസ്മാനെ മര്‍ദിച്ച സംഭവം യുവജന കമ്മീഷന്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടു

തിരുവനന്തപുരം: ആലുവയില്‍  ഉസ്മാന്‍ എന്ന യുവാവിനെ പോലിസ് സംഘം ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ആലുവ റൂറല്‍ എസ്പിയോട് ഉടനടി റിപോര്‍ട്ട് നല്‍കാന്‍ സംസ്ഥാന യുവജന കമ്മീഷന്‍ ആവശ്യപ്പെട്ടു. ഉസ്മാന്റെ സഹോദരന്‍ ഹംസയെ ഫോണില്‍ വിളിച്ച് സംഭവങ്ങളുടെ നിജസ്ഥിതി ആരാഞ്ഞു. ഉസ്മാന്‍ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ഉസ്മാനെ ആക്രമിച്ചവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന യുവജന കമ്മീഷന്‍ പോലിസ് മേധാവിയോട് നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it