ഉസ്മാനെ മര്‍ദിച്ച പോലിസ് നടപടി സംശയാസ്പദമെന്ന് എന്‍സിഎച്ച്ആര്‍ഒ

കൊച്ചി: പൗരബോധമില്ലാത്ത പോലിസിന്റെ അവധാനമില്ലായ്മയാണ് ആലുവ എടത്തലയില്‍ ഉസ്മാനെ മര്‍ദിച്ചതിനു പിന്നിലെന്ന് എന്‍സിഎച്ച്ആര്‍ഒ. നീതി നിഷേധിക്കപ്പെട്ടു  ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഉസ്മാന്റെ നീതിക്കായി സത്യഗ്രഹമിരിക്കുമെന്നു നിലപാടെടുത്ത ഭാര്യ ഫെബിനയെ എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടിയും സംസ്ഥാന ജനറല്‍ സെക്രട്ടറി എ എം ഷാനവാസും സന്ദര്‍ശിച്ചു പിന്തുണ അറിയിച്ചു.
ഉസ്മാന്റെ മേല്‍ കെട്ടിച്ചമച്ചതു കള്ളക്കേസാണ്. ഉസ്മാനെ മര്‍ദിച്ച പോലിസിനെതിരേ നടപടി സ്വീകരിക്കുന്നുമില്ല. ഉസ്മാനെ തെരുവിലും പോലിസ് സ്‌റ്റേഷനിലും വച്ചു ക്രൂരമായി മര്‍ദിച്ചതിനു പിന്നില്‍ പോലിസിന് എന്തോ മറച്ചുപിടിക്കാനാണെന്നും വിളയോടി ശിവന്‍കുട്ടിയും എ എം ഷാനവാസും പറഞ്ഞു.
Next Story

RELATED STORIES

Share it