ഉസ്മാനിയ സര്‍വകലാശാലയില്‍ മാട്ടിറച്ചി മേളയും ഗോപൂജയും നിരോധിച്ചു

ഹൈദരാബാദ്: ഉസ്മാനിയ സര്‍വകലാശാലയില്‍ മാട്ടിറച്ചി മേളയും ഗോപൂജയും നിരോധിച്ചു. വാഴ്‌സിറ്റിയില്‍ ഉണ്ടായേക്കാവുന്ന സംഘര്‍ഷം കണക്കിലെടുത്താണ് നടപടി. ഒരുകൂട്ടം വിദ്യാര്‍ഥികള്‍ മാട്ടിറച്ചി മേള നടത്താന്‍ തയ്യാറെടുക്കവെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. അക്കാദമിക് കാര്യങ്ങളുമായി ബന്ധമില്ലാത്ത ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാംപസില്‍ നിരോധിച്ചിരിക്കുന്നുവെന്നും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഇത് ഒരുപോലെ ബാധകമാണെന്നും വാഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു.ജനാധിപത്യ അവകാശങ്ങളെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തില്‍ മാട്ടിറച്ചിമേള നടത്താന്‍ ഉദ്ദേശിച്ചതെന്ന് മേളയുടെ സംഘാടകനും എഐഎസ്എഫ് അംഗവുമായ ശങ്കര്‍ പറഞ്ഞു. വാഴ്‌സിറ്റിയില്‍ മറ്റൊരു വിഭാഗം വിദ്യാര്‍ഥികള്‍ പന്നി ഇറച്ചിമേള നടത്താനുള്ള ശ്രമങ്ങളും തുടങ്ങിയിരുന്നു.
Next Story

RELATED STORIES

Share it