kozhikode local

ഉഷാ സ്‌കൂളുമായി പയ്യോളി എക്സ്പ്രസ് ചരിത്രത്തിലേക്ക് കുതിക്കുന്നു



കോഴിക്കോട്: പിലാവുള്ള കണ്ടി തെക്കേപറമ്പിലെ ഉഷക്ക് ഇന്ത്യന്‍ കായിക നഭസ്സില്‍ ഇനിയും നക്ഷത്രതിളക്കം. ഉഷ രാജ്യത്തെ വഞ്ചിച്ചുവെന്ന് ഒരു കാലത്ത് പാടി നടന്നവര്‍പോലും ഇന്നലെ ഉഷയുടെ നന്മമനസ്സിനെ ആദരിച്ചു. ഇരഞ്ഞിക്കല്‍ പുത്തന്‍ പുരയില്‍ മന്നന്‍ പൈതലിന്റെ മകള്‍ പി ടി ഉഷ തുടങ്ങിവച്ച കായിക പഠനകേന്ദ്രം ഇനി ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാവും. ഇരുപതാം വയസ്സില്‍ ഒളിംപിക് മെഡല്‍ തലനാരിഴക്ക് നഷ്ടപ്പെട്ടതിന്റെ വേദനയും ഇതോടെ തീരും. കിനാലൂരിലെ ഉഷാ സ്‌കൂളില്‍ സിന്തറ്റിക് ട്രാക്കോടുകൂടിയ രാജ്യാന്തര നിലവാരമുള്ള സ്‌റ്റേഡിയം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. എട്ട് ലെയിന്‍ സിന്തറ്റിക് ട്രാക്കോടും ഗാലറി പവലിയന്‍, ഫഌഡ് ലൈറ്റ് സംവിധാനങ്ങളോടും കൂടി എട്ടേകാല്‍ കോടി രൂപ ചെലവില്‍ നിര്‍മിച്ചതാണീ ട്രാക്ക്. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ പിഡബ്ല്യുഡിയാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. കേന്ദ്രകായിക മന്ത്രിയായിരുന്ന അജയ്മാക്കന്‍ 2011 ഫെബ്രുവരിയിലാണ് ഉഷ സ്‌കൂളിലെത്തി ട്രാക്കിന്റെ പ്രഖ്യാപനം നടത്തിയത്. നാടിന്റെ അഭിമാനമാവുന്ന ഈ സിന്തറ്റിക് ട്രാക്ക് ഇന്ത്യന്‍ കായിക രംഗത്ത് ഒരു പുത്തുന്‍ ഉണര്‍വ് ആകും. ഉഷയുടെ ഏറെ നാളത്തെ സ്പ്്‌ന സാക്ഷാല്‍കാരം കൂടിയായി ഉദ്ഘാടനമുഹൂര്‍ത്തം. കൊയിലാണ്ടിയില്‍ 2002 ല്‍ 12 കായിക താരങ്ങളുമായി ആരംഭിച്ച ഉഷ സ്‌കൂള്‍ ഇന്ന് ഇന്ത്യന്‍ കായിക ലോകത്തിന്റെ തന്നെ തിലകചാര്‍ത്തായി. ഇനി ഉഷയുടെ സ്‌കൂള്‍ മുറ്റത്ത് പുതിയ വേഗങ്ങളും ദൂരങ്ങളും പിറവിയെടുക്കും. സത്യത്തില്‍ ആരും കീഴടക്കാത്ത ഉയരങ്ങളിലാണിപ്പോള്‍ മലയാളത്തിന്റെ സ്വന്തം പയ്യോളി എക്‌സ്പ്രസ്.
Next Story

RELATED STORIES

Share it