Flash News

ഉവൈസി വധശ്രമം : നാലു പ്രതികള്‍ക്ക് 10 വര്‍ഷം തടവ്



ഹൈദരാബാദ്: 2011ല്‍ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എംഐഎം) എംഎല്‍എ അക്ബറുദ്ദീന്‍ ഉവൈസിയെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ നാലു പേരെ കോടതി പത്തു വര്‍ഷത്തെ കഠിന തടവിനു ശിക്ഷിച്ചു. ഹസന്‍ ബിന്‍ ഉമര്‍ യഫായ്, അബ്ദുല്ല ബിന്‍ യൂനുസ് യഫായ്, അവദ് ബിന്‍ യൂനുസ് യഫായ്, മുഹമ്മദ് ബിന്‍ സാലിഹ് വഹ്‌ലന്‍ എന്നിവരെയാണ് ശിക്ഷിച്ചത്. പ്രതികള്‍ എല്ലാവരും ചേര്‍ന്ന് 9000 രൂപ പിഴയുമടക്കണം. എന്നാല്‍, മുഖ്യപ്രതി മുഹമ്മദ് ബിന്‍ ഉമര്‍ യഫായി അടക്കം പത്തു പേരെ കോടതി വെറുതെ വിട്ടു. 2011 ഏപ്രില്‍ 30ന് ഒരു സംഘം ആളുകള്‍ തോക്കുകളും മറ്റ് ആയുധങ്ങളുമായിട്ടാണ് ഉവൈസിയെ ആക്രമിച്ചത്.
Next Story

RELATED STORIES

Share it