ഉവൈസിയുടെ പ്രസ്താവനകേട്ട് സ്വാതന്ത്ര്യസമരസേനാനി കട്ടിലില്‍ നിന്നു വീണതായി റിപോര്‍ട്ട്
BY ajay G.A.G18 March 2016 6:56 AM GMT
X
ajay G.A.G18 March 2016 6:56 AM GMT
പാട്ന : ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യം വിളിയ്ക്കില്ലെന്ന എഐഎംഐഎം നേതാവ് അസദുദീന് ഒവൈസിയുടെ പ്രസ്താവന കേട്ട് ബീഹാറില്‍ ഒരു സ്വാതന്ത്ര്യസമരസേനാനി കട്ടിലില്‍ നിന്നും താഴെവീണ് ബോധം കെട്ടതായി റിപോര്‍ട്ട്്. ബോധം തെളിഞ്ഞയുടനെ അവര്‍ മകനോട് ഉവൈസിക്കെതിരെ പരാതി നല്കാന് ആവശ്യപ്പെട്ടതായും ഇതനുസരിച്ച്് മകന് പരാതി നല്‍കിയതായുമാണ് വാര്‍ത്ത.
ഹിന്ദു ദിനപത്രമാണ് ഇത് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.
[related]കട്ടിലില്‍ കിടന്ന് ടിവിയില്‍ വാര്ത്തകാണുകയായിരുന്ന റാസിദാന് ഖാതൂന്‍ എന്ന തൊണ്ണൂറുകാരി ഒവൈസിയുടെ പ്രസ്താവന സംബന്ധിച്ച വാര്‍ത്ത കേട്ടയുടന്‍ കട്ടിലില്‍ നിന്നു വീഴുകയായിരുന്നുവെന്ന് ഇവരുടെ മകന് മൊഹമ്മദ് ഖുര്ബാന് അന്‍സാരി പറഞ്ഞു. ഉവൈസി രാജ്യദ്രോഹിയാണെന്നും ജയിലിലടയ്ക്കണമെന്നും റാസിദാന് ഖാതൂന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. മാതാവ് ആവശ്യപ്പെട്ടതനുസരിച്ച് അന്‍സാരി ഗോപാല്‍ഗഞ്ജ് സിജെഎം കോടതിയില്‍ ഉവൈസിക്കെതിരെ പരാതി നല്‍കിട്ടുണ്ടെന്നാണ് റിപോര്‍ട്ട്.
Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMTഇസ്രായേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന് പിടിച്ചെടുത്തു
13 April 2024 1:37 PM GMT