ഉവൈസിയുടെ നാവരിയല്‍ ഭീഷണി; ബിജെപി നേതാവിന് സസ്‌പെന്‍ഷന്‍

വാരണാസി: എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെ നാവരിയുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച ബിജെപി നേതാവിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. ബിജെപിയുടെ കാശി യൂനിറ്റ് യുവജന വിഭാഗം ഉപാധ്യക്ഷന്‍ ശ്യാം പ്രകാശ് ദ്വിവേദിയെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തത്. 'ഭാരത് മാതാ കീ ജയ്' വിളിക്കില്ലെന്ന് ഉവൈസി പറഞ്ഞതാണ് ദ്വിവേദിയെ ചൊടിപ്പിച്ചത്.
ഭാരതീയ യുവമോര്‍ച്ച കാശി യൂനിറ്റിന്റെ പദവിയില്‍നിന്ന് ദ്വിവേദിയെ നീക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് കാശി മേഖലാപ്രസിഡന്റ് ലക്ഷ്മണ്‍ ആചാര്യ, ദ്വിവേദിക്കെതിരേ നടപടി എടുത്തതെന്നു പാര്‍ട്ടിയുടെ മാധ്യമവിഭാഗം വക്താവ് സഞ്ജയ് ഭരദ്വാജ് പറഞ്ഞു. അലഹബാദ് ജില്ലാ യൂനിറ്റ് പ്രസിഡന്റ് രാംരക്ഷ ദ്വിവേദിയുടെ മകനാണ് ശ്യാം പ്രകാശ്. മാര്‍ച്ച് 13ന് മഹാരാഷ്ട്രയിലെ ലാദര്‍ ജില്ലയില്‍ നടന്ന റാലിക്കിടെയാണ് ഉവൈസി താന്‍ ഭാരത് മാതാ കീ ജയ് വിളിക്കില്ലെന്നു പറഞ്ഞത്.
Next Story

RELATED STORIES

Share it