Flash News

ഉവൈസിക്ക് മഹാരാഷ്ട്ര ടൗണിലേക്ക് പ്രവേശനം നിഷേധിച്ചു

ഉവൈസിക്ക് മഹാരാഷ്ട്ര ടൗണിലേക്ക് പ്രവേശനം നിഷേധിച്ചു
X


Asaduddain-Owaisi-mimമുംബൈ; ഓള്‍ ഇന്ത്യാ മജിലിസേ ഇത്തിഹാദുള്‍ മുസ്‌ലിമീന്‍(എ.ഐ.എം.ഐ.എം) നേതാവ് അസാദുദ്ദീന്‍ ഉവൈസിക്ക് മഹാരാഷ്ട്രാ ടൗണിലേക്കുള്ള പ്രവേശനം പോലിസ് നിഷേധിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം മഹാരാഷ്ട്രയിലെ കല്യണിലേക്കുള്ള പ്രവേശനമാണ് പോലിസ് റദ്ദാക്കിയത്.
അടുത്ത മാസം ആദ്യം തിരഞ്ഞെടുപ്പ് നടക്കുന്ന കല്യണ്‍ ഡോബിവലി മുന്‍സിപ്പില്‍ കോര്‍പ്പറേഷനിലെ പ്രചാരണപരിപാടിക്കായുള്ള പ്രവേശനമാണ് പോലിസ് തടഞ്ഞുവച്ചിരിക്കുന്നത്.

പാര്‍ട്ടിയിലെ മറ്റൊരു നേതാവ് പ്രചാരണപരിപാടിക്കിടെ യാക്കൂബ് മേമനെ രക്തസാക്ഷിയെന്ന് വിളിച്ചത് ഏറെ വിവാദമായിരുന്നു. ജാവേദ് ഡോണ്‍ എന്ന ഈ നേതാവിനെതിരേ പോലിസ് കേസ്സെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉവൈസിക്ക് പ്രവേശനം നിഷേധിച്ചത്.

ഞങ്ങളുടെ വായ് മൂടിക്കെട്ടാന്‍ വേണ്ടി സര്‍ക്കാര്‍ അധികാരം ഉപയോഗിക്കുകയാണെന്ന് പാര്‍ട്ടിയുടെ മറ്റൊരു എം.എല്‍.എ ആയ ഇംത്തിയാസ് ജലീല്‍ പറഞ്ഞു. നിരവധി തവണ ഉവൈസി മഹാരാഷ്ട്രയില്‍ പ്രസംഗം നടത്തിയിട്ടുണ്ടെന്നും ഇന്നു വരെ ക്രമസമാധാനത്തിനെതിരായി അദ്ദേഹം പ്രസംഗിച്ചിട്ടില്ലെന്നും ജലീല്‍ പറഞ്ഞു. പോലിസ് തീരുമാനത്തിനെതിരേ പ്രതിഷേധിക്കുമെന്നും ഉന്നത അധികാരികളെ കാണുമെന്നും അദ്ദേഹം പറഞ്ഞു. നാളെയാണ് ഉവൈസിയുടെ പരിപാടി നടക്കാനിരുന്നത്.
Next Story

RELATED STORIES

Share it