ഉവൈസിക്കെതിരായ കേസ്: റിപോര്‍ട്ട് സമര്‍പ്പിക്കണം

ന്യൂഡല്‍ഹി: എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസിക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ നടപടി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി പോലിസിന് ചീഫ് മെട്രോപൊളിറ്റന്‍ കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് മുനീഷ് മാര്‍ക്കനാണ് വടക്കുകിഴക്കന്‍ ഡല്‍ഹി ഡിസിപി മുഖേന കര്‍വാള്‍ നഗര്‍ പോലിസിന് നിര്‍ദേശം നല്‍കിയത്. മെയ് ഏഴിന് റിപോര്‍ട്ട് സമര്‍പ്പിക്കാനാണു നിര്‍ദേശം. കഴുത്തില്‍ കത്തിവച്ച് പറഞ്ഞാലും ഭാരത് മാതാകി ജയ് വിളിക്കില്ല എന്ന ഉവൈസിയുടെ പ്രസ്താവനയാണു പരാതിക്ക് അടിസ്ഥാനം. സ്വരാജ് ജനതാപാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ബ്രിജേഷ് ചന്ദ് ശുക്ലയാണ് പരാതി നല്‍കിയത്.
രാജ്യദ്രോഹ നിയമം: പുനപ്പരിശോധന വേണം- കമ്മീഷന്‍
ന്യൂഡല്‍ഹി: ജെഎന്‍യു സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യദ്രോഹ നിയമം പുനപ്പരിശോധിക്കണമെന്ന് നിയമ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ബല്‍ബീര്‍സിങ് ചൗഹാന്‍. ബന്ധപ്പെട്ടവരുമായി ചര്‍ച്ചചെയ്യുന്നതിനുമുമ്പ് കമ്മീഷന്‍ ഇതുസംബന്ധിച്ച തീരുമാനത്തിലെത്തുകയില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യദ്രോഹ നിയമത്തിന്റെ ന്യൂനതകള്‍ എന്തെല്ലാമാണെന്നു മനസ്സിലായിട്ടില്ല. നിയമവിദഗ്ധരടക്കമുള്ളവരുമായി ചര്‍ച്ചചെയ്യേണ്ടതുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമം (ഐപിസി), ക്രിമിനല്‍ നടപടിച്ചട്ടം (സിആര്‍പിസി), തെളിവ് നിയമം എന്നിവയടങ്ങുന്ന ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ സമഗ്രമായി പരിശോധനയ്ക്ക് വിധേയമാക്കി റിപോര്‍ട്ട് തയ്യാറാക്കുകയാണ് കമ്മീഷന്റെ പ്രാഥമിക ചുമതല- അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it