ഉഴവൂരിലെ യുഡിഎഫ് സൗഹൃദ മല്‍സരം ഇടതിനു നേട്ടമായി
BY Sumeera SMR11 Nov 2015 4:00 AM GMT
Sumeera SMR11 Nov 2015 4:00 AM GMT
കുറവിലങ്ങാട്: ഉഴവൂരില്‍ കോണ്‍ഗ്രസ്സും കേരളാ കോണ്‍ഗ്രസ് എമ്മും തമ്മില്‍ ഏറ്റുമുട്ടുന്നതിനിടയില്‍ നേട്ടം കൊയ്തത് ഇടതുപക്ഷം. കഴിഞ്ഞ ഭരണസമിതിയില്‍ ഒരംഗം മാത്രമുണ്ടായിരുന്ന ഇടതിന് ഇക്കുറി നാല് അംഗങ്ങളെ വിജയിപ്പിക്കാനായി.
ഈ നാല് അംഗങ്ങളില്‍ രണ്ടു പേരും വിജയിച്ചത് കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്സും പരസ്പരം മാറ്റുരച്ച വാര്‍ഡുകളില്‍ നിന്നാണ്.
മറ്റു രണ്ടുപേര്‍ കേരളാ കോണ്‍ഗ്രസ് എമ്മുമായി നേരിട്ടുള്ള മല്‍സരത്തിലാണ് വിജയിച്ചത്. കഴിഞ്ഞ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മുന്നണിയായി മല്‍സരിച്ചപ്പോള്‍ 11 അംഗങ്ങളെ വിജയിപ്പിക്കാന്‍ യുഡിഎഫിനു കഴിഞ്ഞിരുന്നു. ഇക്കുറി കോണ്‍ഗ്രസ്സിനും കേരള കോണ്‍ഗ്രസ്സിനും കൂടി ലഭിച്ച അംഗങ്ങളുടെ എണ്ണം ആറാണ്. കേരള കോണ്‍ഗ്രസ്സിന് നാലും കോണ്‍ഗ്രസ്സിന് രണ്ടും അംഗങ്ങളാണ് പുതിയ സമിതിയിലുള്ളത്.
മുന്നണിയായി മല്‍സരിച്ച കഴിഞ്ഞ ഭരണസമിതിയില്‍ കേരളാ കോണ്‍ഗ്രസ്സിന് ആറ് അംഗങ്ങളെ വിജയിപ്പിക്കാന്‍ കഴിഞ്ഞു. ഇക്കുറിയത് നാലായി ചുരുങ്ങി. കോണ്‍ഗ്രസ്സിന്റെ അംഗബലം പകുതിയായി കുറഞ്ഞെന്നത് അതിലേറെ ശ്രദ്ധേയം. മുന്നണി മല്‍സരത്തില്‍ നാലുപേരെ വിജയിപ്പിച്ച കോണ്‍ഗ്രസിന് ഇക്കുറിയുള്ളത് രണ്ട് അംഗങ്ങളാണ്. യുഡിഎഫില്‍ ഒരു സ്വതന്ത്ര അംഗവും ചേര്‍ന്ന് 11 അംഗങ്ങളായിരുന്നു ഭരണസമിതിയിലുണ്ടായിരുന്നത്. പുതിയ ഭരണസമിതിയില്‍ എല്‍ഡിഎഫ് നാല്, കേരള കോണ്‍ഗ്രസ് നാല്, കോണ്‍ഗ്രസ് രണ്ട്, ബിജെപി രണ്ട്, സ്വതന്ത്രന് ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT