Kollam Local

ഉള്‍നാടന്‍ മല്‍സ്യോല്‍പാദനത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം : മന്ത്രി മേഴ്‌സിക്കുട്ടിയമ്മ



കൊല്ലം: കേരളത്തില്‍ ഉള്‍നാടന്‍ മല്‍സ്യോല്‍പാദനത്തിനുള്ള സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍  പ്രയത്‌നിക്കണമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കൊല്ലം പീരങ്കി മൈതാനിയില്‍ മല്‍സ്യോല്‍സത്തോടനുബന്ധിച്ച് അഡാക്കിന്റെ നേതൃത്വത്തില്‍ നടന്ന മല്‍സ്യകര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എം നൗഷാദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. 28 ലക്ഷം രൂപയുടെ മല്‍സ്യ കര്‍ഷക സബ്‌സിഡികള്‍ ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു. മല്‍സ്യ കര്‍ഷക അവാര്‍ഡ് നിര്‍ണയ സമിതി ചെയര്‍മാന്‍ ഡോ. കെകെ അപ്പുക്കുട്ടന്‍, കര്‍ഷക പ്രതിനിധി ടി പുരുഷോത്തമന്‍, അഡാക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആര്‍ സന്ധ്യ, ഫീഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സിടി സുരേഷ് കുമാര്‍ സംസാരിച്ചു. മല്‍സ്യകൃഷി സാധ്യതകളും വെല്ലുവിളികളും, നൂതന മല്‍സ്യകൃഷിരീതികള്‍ എന്നീ വിഷയങ്ങളില്‍ നടന്ന സെമിനാറുകളില്‍ യഥാക്രമം ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ പി സഹദേവനും എഫ്എഫ്ഡിഎ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ കെകെ ലാജിത്തും  വിഷയം അവതരിപ്പിച്ചു. ഫിഷറീസ്  അഡീഷണല്‍   ഡയറക്ടര്‍ കെഎം ലതി,    ഫിര്‍മ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യുഎസ് സജീവ്, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ പി സഹദേവന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഇഗ്‌നേഷ്യസ് മണ്‍റോ എന്നിവര്‍ സന്നിഹിതരായിരുന്നു.
Next Story

RELATED STORIES

Share it