kannur local

ഉള്‍നാടന്‍ ജലപാതാ പദ്ധതിക്കെതിരേ പ്രതിഷേധം ശക്തമാവുന്നു

കണ്ണൂര്‍: വിവിധ ജില്ലകളിലെ ജനവാസ കേന്ദ്രങ്ങളെ കീറിമുറിച്ച് കടന്നുപോവുന്ന നിര്‍ദിഷ്ട ഉള്‍നാടന്‍ ജലപാത പദ്ധതിക്കെതിരേ പ്രതിഷേധം ശക്തമാവുന്നു. കോവളം മുതല്‍ ബേക്കല്‍ വരെ 11 ജില്ലകളെ ബന്ധിപ്പിച്ച് നടപ്പാക്കുന്ന ജലപാത വിവിധ തലത്തില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. നിലവിലുള്ള കൊല്ലം-കോട്ടപ്പുറം ജലപാതയെ കൊല്ലത്തുനിന്ന് കോവളം വരെയും കോട്ടപ്പുറത്തുനിന്ന് കാസര്‍കോട് വരെയും ദീര്‍ഘിപ്പിക്കാനാണു പദ്ധതി.
ഇതുവരെ പാരിസ്ഥിതിക-സാമൂഹിക-സാമ്പത്തിക ഭദ്രതാ പഠനങ്ങള്‍ നടത്തിയിട്ടില്ല. പദ്ധതി നടപ്പായാല്‍ നിരവധി കുടുംബങ്ങള്‍ വഴിയാധാരമാവും. ജലജീവികളുടെ അതിജീവനത്തെ സാരമായി ബാധിക്കും. കക്ക, ചെമ്മീന്‍ കൃഷിയില്‍ ഉപജീവനം നടത്തുന്നവരുടെയും പരമ്പരാഗത മല്‍സ്യത്തൊഴിലാളികളുടെയും ജീവിതമാര്‍ഗം ഇല്ലാതാവും. ശുദ്ധജല വിതരണത്തെ സാരമായി ബാധിക്കും. വന്‍ സാമ്പത്തിക മുതല്‍മുടക്കുള്ള പദ്ധതി ലാഭകരമല്ലെന്ന് ഇതിനകം വിവിധ പഠന റിപോര്‍ട്ടുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. കോട്ടപ്പുറത്തുനിന്ന് കാസര്‍കോട് വരെ 15 റെയില്‍പാളങ്ങള്‍, 92 റോഡ് പാലങ്ങള്‍, 64 കാല്‍നടപ്പാലങ്ങള്‍, തടയണകളും അഞ്ചു പൈപ്പ് ലൈനുകളും തൂക്കുപാലങ്ങളും വൈദ്യുതിലൈനുകളും പദ്ധതി നടപ്പിലാക്കുമ്പോള്‍ മാറ്റിസ്ഥാപിക്കേണ്ടി വരും.
പദ്ധതിക്കെതിരേ നിയമയുദ്ധം നടത്താന്‍ ഒരുങ്ങുകയാണ് കോട്ടപ്പുറം മുതല്‍ ബേക്കല്‍ വരെയുള്ള വിവിധ സമരസമിതികളെ ക്രോഡീകരിച്ച് സി ആര്‍ നീലകണ്ഠന്‍ ചെയര്‍മാനായും ടി വി രാജന്‍ കണ്‍വീനറായും രൂപീകരിച്ച കര്‍മസമിതി. ഇതിന്റെ ഭാഗമായി നാളെ രാവിലെ 10ന് പാനൂര്‍ സുമംഗലി ഓഡിറ്റോറിയത്തില്‍ ജനകീയ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കും.
സി ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും. ടി വി രാജന്‍ അധ്യക്ഷത വഹിക്കും. അഡ്വ. ഹരീഷ് വാസുദേവന്‍, പ്രഫ. ശോഭീന്ദ്രന്‍, തായാട്ട് ബാലന്‍, ഏലൂര്‍ ഗോപിനാഥ് വിഷയാവതരണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ടി വി രാജന്‍, ഭാസ്‌കരന്‍ വെള്ളൂര്‍, കെ പി എ റഹീം, ഇ മനീഷ്, പള്ളിപ്രം പ്രസന്ന
Next Story

RELATED STORIES

Share it