Alappuzha local

ഉളുന്തിയില്‍ പാലം നിര്‍മിക്കും: തോമസ് ഐസക്

മാന്നാര്‍: എല്‍ഡിഎഫ് ചെങ്ങന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍  മന്ത്രി തോമസ് ഐസക്ക് നടത്തിയ ജനകീയ കൂട്ടായ്മ മാന്നാറില്‍ സമാപിച്ചു. ബുധനൂര്‍-മാന്നാര്‍ എന്നീ കേന്ദ്രങ്ങില്‍ നടത്തിയ സംവാദത്തില്‍ വോട്ടര്‍മാര്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് മന്ത്രി മറുപടി പറഞ്ഞു.
അച്ചന്‍കോവിലാറിന്റെ കൈവഴിയായ കുട്ടമ്പേരൂര്‍ ആറിന്റെ ഉത്ഭവ സ്ഥാനമായ ഉളുന്തിയില്‍ പുതിയ പാലം നിര്‍മിക്കുമെന്ന് മന്ത്രി തോമസ് പറഞ്ഞു. സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ എല്ലാവര്‍ക്കും വീടെന്ന പദ്ധതി നടപ്പാക്കും. എല്ലാ ആശുപത്രികളിലും ചികില്‍സാ സൗകര്യം മെച്ചപ്പെടുത്തി മുഴുവനാളുകള്‍ക്കും സൗജന്യ ചികില്‍സ ലഭ്യമാക്കും.
പെതുമേഖലയെ സംരക്ഷിച്ച് സ്വകാര്യ പങ്കാളിത്തത്തോടു കൂടി പുതിയ വ്യവസായ നയം നടപ്പാക്കും. എല്ലാ സ്‌കൂളുകളിലും കമ്പ്യൂട്ടര്‍ ഉപയോഗപ്പെടുത്തി കുട്ടികളുടെ പഠനം മെച്ചപ്പെടുത്തും കൂടാതെ സ്‌കൂളുകളില്‍ പശ്ചാത്തല സൗകര്യങ്ങളും ഒരുക്കും. പുതിയ വികസന നയത്തിന്റെ ഭാഗമായി 60,000 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമായി 750 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ നടപ്പാക്കുന്നത്.   മാന്നാ ര്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യോഗത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍, പാര്‍ടി ജില്ലാ കമ്മിറ്റി അംഗങ്ങളായ എച്ച് സലാം, ഭഗീരഥന്‍, ബാബുജാന്‍, ഏരിയാ സെക്രട്ടറി പ്രൊഫ. പി ഡി ശശിധരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it