kannur local

ഉളിയില്‍ സബ്് രജിസ്ട്രാര്‍ ഓഫിസ് പ്രവര്‍ത്തനം വാടകക്കെട്ടിടത്തിലേക്ക് മാറ്റുന്നു

ഇരിട്ടി: ഇരിട്ടിയിലെ ഉളിയില്‍ സബ് രജിസ്്ട്രാര്‍ ഓഫിസ് വാടക്കെട്ടിടത്തിലേക്ക് മാറ്റുന്നു. കാലപ്പഴക്കത്തെ തുടര്‍ന്ന് കെട്ടിടം പുതുക്കിപ്പണിയുന്നതിന്റെഭാഗമായാണിത്. ഇതിനായി വള്ളിയാട്ട് കെട്ടിടം കണ്ടെത്തി. 1982മെയ് 21നാണ് ഇരിട്ടിയില്‍ ഉളിയില്‍ സബ് രജിസ്ട്രാര്‍ ഓഫിസ് കീഴൂരിലെ ഇപ്പോഴത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ആറളം, അയ്യന്‍കുന്ന്, കീഴൂര്‍, ചാവശ്ശേരി, പായം, വിളമന എന്നീ വില്ലേജ് പരിധിയില്‍ വരുന്ന ആധാരം രജിസ്‌ട്രേഷന്‍ കീഴൂരിലെ ഉളിയില്‍ രജിസ്ട്രാര്‍ ഓഫിസിലാണ് നടക്കാറുള്ളത്. എന്നാല്‍ കെട്ടിടം കാലപ്പഴക്കം കാരണം ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഈ കാലവര്‍ഷത്തില്‍ കെട്ടിടത്തിനു മുകളില്‍ കൂറ്റന്‍ മരം കടപുഴകിയിരുന്നു.നിരവധി തവണ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ സമ്മര്‍ദം ചെലുത്തിയതിന്റെ ഫലമായാണ് സംസ്ഥാനത്തെ 52 സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനൊപ്പം കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഈ കെട്ടിടവും പുതുക്കിപ്പണിയുന്നത്. ഈ മാസം തന്നെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനം മാറ്റും. വാടകക്കെട്ടിടത്തിലെ അറ്റകുറ്റപ്പണിയും ആരംഭിച്ചു. അതേസമയം, ബസ് സൗകര്യമില്ലാത്ത സ്ഥലത്തേക്ക് ഓഫിസിന്റെ പ്രവര്‍ത്തനം മാറ്റുന്നത് ജനങ്ങള്‍ക്കേറെ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. നഗരത്തിനടത്ത് സ്ഥലം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it