kannur local

ഉല്‍സവാന്തരീക്ഷത്തില്‍ കൂട് മല്‍സ്യകൃഷി വിളവെടുപ്പ് ഉദ്ഘാടനം

ഇരിട്ടി: ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മൂന്നുകോടി രൂപ വിനിയോഗിച്ച് പായം പഞ്ചായത്തിലെ പെരുമ്പറമ്പ് കപ്പച്ചേരിയിലെ പഴശ്ശി ജലാശയത്തില്‍ നടപ്പാക്കിയ കൂട് മല്‍സ്യകൃഷിയുടെ വിളവെടുപ്പ് ഉല്‍സവാന്തരീക്ഷത്തില്‍ നടന്നു.
മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് തൊഴിലും വരുമാനവും ലക്ഷ്യമാക്കി ഉള്‍നാടന്‍ ജലാശയങ്ങളില്‍ മല്‍സ്യകൃഷി പ്രോല്‍സാഹിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി റോസമ്മ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ പി പി അശോകന്‍, പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍ അശോകന്‍, പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി ശ്രീജ, ജില്ലാ പഞ്ചയത്തംഗം തോമസ് വര്‍ഗീസ്, വി സാവിത്രി, കെ മോഹനന്‍, വി കെ പ്രേമരാജന്‍, വി കെ സുനീഷ്, കെ ശ്രീധരന്‍, ബിനോയി കുര്യന്‍, പായം ബാബുരാജ്, അജയന്‍ പായം, പി പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫിര്‍മ എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ ആര്‍ സന്ധ്യ റിപോര്‍ട്ട് അവതരിപ്പിച്ചു.
Next Story

RELATED STORIES

Share it