kozhikode local

ഉല്‍സവമായി ജില്ലാതല ഊര്‍ജോല്‍സവം

കോഴിക്കോട്: സൂര്യന്‍, കാറ്റ്, തിരമാല, ജൈവാവശിഷ്ടങ്ങ ള്‍ എന്നിവ ഉപയോഗിച്ചുള്ള സുസ്ഥിര ഊര്‍ജോല്‍പാദനമാണ് വേണ്ടതെന്നും ഊര്‍ജസംരക്ഷണസാക്ഷരത വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ബാബു പറശ്ശേരി അഭിപ്രായപ്പെട്ടു. കേരള ഗവ. എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ മെഡിക്കല്‍ കോളജ് ക്യാംപസ് സ്‌കൂളില്‍ സംഘടിപ്പിച്ച ജില്ലാതല ഊര്‍ജോല്‍സവം ഉദ്ഘാടനം ചെയ്യകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസജില്ലയിലെ  ഊര്‍ജസംരക്ഷണപുരസ്‌കാരങ്ങള്‍ നേടിയ വിദ്യാലയങ്ങളെ അനുമോദിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുരേഷ്‌കുമാര്‍ ഇ കെ അധ്യക്ഷത വഹിച്ചു. പ്രഫ. ശോഭീന്ദ്രന്‍ പ്രഭാഷണം നടത്തി. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ ഷെറീന വിജയന്‍, പി കെ ശാലിനി എന്നിവര്‍ വിദ്യാഭ്യാസജില്ലാതല വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എന്‍ സിജേഷ്, സെപ് കോ-ഓര്‍ഡിനേറ്റര്‍ ഷൈലജ കെ, പിടിഎ പ്രസിഡന്റ് കെ സുരേഷ്‌കുമാര്‍, ഇ എം സി റിസോര്‍സ് പേര്‍സണ്‍മാരായ എം കെ സജീവ്കുമാര്‍, രമ്യ ടി പി, അഞ്ജു മോഹന്‍ദാസ് അധ്യാപകപ്രതിനിധികളായ രാജലക്ഷ്മി പി പി, മൊയ്ദീന്‍ കോയ  സംസാരിച്ചു. യൂപി തലത്തിലും ഹൈസ്‌കൂള്‍ വിഭാഗത്തിലുമായി 3 വിദ്യാഭ്യാസ ജില്ലകളിലെ വിജയികളായ 114 വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍, മെമെന്റൊ, എല്‍ഇഡി ബള്‍ബുകള്‍ എന്നിവ വിതരണം ചെയ്തു.
Next Story

RELATED STORIES

Share it