Pathanamthitta local

ഉല്‍സവത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞു

അടൂര്‍: കടമ്പനാട് ഭഗവതി-ധര്‍മശാസ്താ ക്ഷേത്രത്തില്‍ ഉല്‍സവത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞു. ഇന്നലെ രാത്രി എട്ടിനാണ് സംഭവം. അമ്പലത്തിനു സമീപത്തു നിന്ന ആന ഇടഞ്ഞ് ഓടി ക്ഷേത്രമതില്‍ തകര്‍ത്ത് സമീപത്തെ റബര്‍ തോട്ടത്തില്‍ നിലയുറപ്പിച്ചു.
ആനയെ അനുനയിപ്പിക്കാന്‍ ശ്രമിച്ച പാപ്പാന് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ആനന്ദപ്പള്ളി സ്വദേശി സജീവ(28)നാണ് പരിക്കേറ്റത്. ഇയാളെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. നെറ്റിപ്പട്ടം കെട്ടിയ ആനയുടെ പുറത്ത് ഈ സമയം രണ്ടുപേരുണ്ടായിരുന്നു. വിവരമറിഞ്ഞ് ഏനാത്ത് പോലിസും എലിഫന്റ് സ്‌ക്വാഡും സ്ഥലത്ത് എത്തിയിരുന്നു.
Next Story

RELATED STORIES

Share it