palakkad local

ഉല്‍സവത്തിനെത്തിയ ആനയിടഞ്ഞത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി

പാലക്കാട്: ഉല്‍സവത്തില്‍ പങ്കെടുത്ത് തിരിച്ചു ലോറിയില്‍ കൊണ്ടുപോവുന്നതിനിടെ ചിറ്റൂര്‍കാവിനു സമീപത്ത് ആനയിടഞ്ഞ് മൂന്നുമണിക്കൂറോളം പരിഭ്രാന്തി പരത്തി. ഇന്നലെ പുലര്‍ച്ചെ ആറിനാണ് ലോറിയില്‍ കയറ്റുന്നതിനായി ആനയുടെ ചങ്ങല അഴിച്ചത്.
തുടര്‍ന്ന് ആന ലോറി മുന്നിലേക്കു തള്ളിമാറ്റി റോഡിലൂടെ ഓടുകയായിരുന്നു. ഈ സമയം മൂന്നാംപാപ്പാന്‍ ആനപ്പുറത്തുണ്ടായിരുന്നു. ആന ഇടഞ്ഞതോടെ അണിക്കോട്-അത്തിക്കോട് റൂട്ടില്‍ ഗതാഗതം സ്തംഭിച്ചു.
ഫയര്‍ഫോഴ്‌സ്, ചിറ്റൂര്‍ പോലീസ് സ്ഥലത്തെത്തി ഏറെ നേരെ പ്രയത്‌നിച്ചാണ് പ്രദേശത്തു തടിച്ചുകൂടിയ ജനങ്ങളെ നിയന്ത്രിച്ചത്.
ഒടുവില്‍ പാപ്പാന്മാര്‍ ചങ്ങല മരത്തില്‍കെട്ടി ആനയെ ബന്ധിച്ചെങ്കിലും മൂന്നുതവണ മരം പിഴുതെറിയാനും ആനപ്പുറത്തിരുന്ന മൂന്നാംപാപ്പാനെ മറിച്ചിടാനും ശ്രമിച്ചു. മൂന്നരമണിക്കൂറോളം സാഹസികമായി പരിശ്രമിച്ച ശേഷം ഒമ്പതരയോടെയാണ് പാപ്പാന്മാര്‍ ആനയെ തളച്ചത്. എന്നാല്‍ ആനയെ തളച്ച ശേഷവും മുകളിലിരുന്ന പാപ്പാനെ താഴെയിറക്കാന്‍ ആന വിസമ്മതിച്ചു.
പിന്നീട് ആനയെ ചുറ്റുമതിലിന് അരികിലേക്ക് നീക്കി പാപ്പാന്‍ താഴെയിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ആന ഇടഞ്ഞ വിവരമറിഞ്ഞ് തൃശൂരില്‍നിന്ന് എലിഫന്റ് സക്വാഡും സ്ഥലത്തെത്തിയിരുന്നു. രാവിലെ പത്തിന് ആനയെ പൂര്‍ണമായും തളച്ചതോടെയാണ് ് ഗതാഗതം പുന:സ്ഥാപിച്ചത്.
Next Story

RELATED STORIES

Share it