ഉല്‍സവത്തിനിടെ ആര്‍എസ്എസ് അക്രമം; എസ്എഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു

തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രത്തിലെ ഉല്‍സവം കണ്ടു മടങ്ങുകയായിരുന്ന നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരെ ബിജെപി-ആര്‍എസ്എസ് സംഘം ആക്രമിച്ചു. കുത്തേറ്റ ഒരാളുടെ നില ഗുരുതരം. ഞാറ്റുവയലിലെ നടുവയല്‍ വീട്ടില്‍ കിരണി(19)നാണ് മാരകമായി കുത്തേറ്റത്.
പരിയാരം മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. പരിക്കേറ്റ ഇരയി ല്‍ ഹൗസില്‍ അര്‍ജുന്‍ (19), കീഴാറ്റൂരിലെ പച്ച ഹൗസില്‍ ധീരജ് (18), പറശ്ശിനിക്കടവ് കുഞ്ഞിപ്പുരയില്‍ വീട്ടില്‍ അശ്വന്ത് (19) എന്നിവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ ഡ്രീം പാലസ് ഓഡിറ്റോറിയത്തിന് സമീപമായിരുന്നു സംഭവം. അക്രമിസംഘത്തിലെ നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തു. പട്ടുവം മുള്ളൂലിലെ മടക്കുടിയന്‍ ഹൗസില്‍ എം ജയന്‍ (34), കണ്ടോത്ത് വീട്ടില്‍ കെ വി രാജേഷ് (29), കൂവേരി പി അക്ഷയ് എന്ന അച്ചു (21), പി അജേഷ് എന്ന അജു (23) എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ക്കെതിരേ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി.
പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. കണ്ടാലറിയാവുന്ന 10 പേരെ പിടികിട്ടാനുണ്ട്. അക്രമദൃശ്യങ്ങള്‍ ക്ഷേത്രകമ്മിറ്റി സ്ഥാപിച്ച സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ശനിയാഴ്ച രാത്രി പഴയങ്ങാടിയിലെ പ്രതീക്ഷ ബാറില്‍ അക്രമം നടത്തിയതും ഇതേ സംഘമാണെന്ന് തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാല്‍ പറഞ്ഞു. അക്രമം തടയാനെത്തിയ പോലിസിനെയും സംഘം ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.
Next Story

RELATED STORIES

Share it