palakkad local

ഉല്‍സവങ്ങളില്‍ അനുമതിയില്ലാതെ ആനയെ എഴുന്നള്ളിച്ചാല്‍ പിടിവീഴും

പാലക്കാട്: നാട്ടാന പരിപാലന ചട്ടം ജില്ലാതല നിരീക്ഷണ സമിതിയുടെ അനുമതിയില്ലാതെ ആനകളെ ഉള്‍പ്പെടുത്തി ഉല്‍സവങ്ങള്‍ നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ പോലിസിന് ജില്ലാ കലക്ടര്‍ ഡോ. പി സുരേഷ് ബാബു നിര്‍ദ്ദേശം നല്‍കി. ഉല്‍സവത്തിന് ഒരുമാസം മുന്‍പ്  അപേക്ഷ സമര്‍പ്പിച്ച് ആനകളെ ഉള്‍പ്പെടുത്തുന്നതില്‍ അനുവാദം വാങ്ങണം. ജില്ലാ കലക്ടര്‍ ചെയര്‍മാനും സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ കണ്‍വീനറുമായ പോലിസ്, ഫയര്‍ഫോഴ്‌സ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടതാണ് സമിതി.
അനുമതിയില്ലാതെ ഉല്‍സവകമ്മിറ്റികള്‍ ഉല്‍സവങ്ങള്‍ നടത്തുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം. സമിതിക്ക് അപേക്ഷ സമര്‍പ്പിക്കുന്ന മുറയ്ക്ക് ഉദ്യോഗസ്ഥര്‍നേരിട്ടെത്തി പരിശോധന നടത്തുകയും തുടര്‍ന്ന് തയ്യാറാക്കുന്ന റിപോര്‍ട്ട് സമര്‍പ്പിച്ച് സമിതിയാണ് അന്തിമ തീരുമാനം കൈകൊള്ളുക.
Next Story

RELATED STORIES

Share it