ഉല്‍സവകമ്മിറ്റി ഭാരവാഹികളെ വീട്കയറി ആക്രമിച്ചു
BY Sumeera SMR11 March 2016 6:15 AM GMT
Sumeera SMR11 March 2016 6:15 AM GMT
പാരിപ്പള്ളി: കല്ലുവാതുക്കല്‍ മാടന്‍കാവ് ക്ഷേത്രത്തിലെ ഉല്‍സവകമ്മിറ്റി ഭാരവാഹികളെ ഒരു സംഘം അക്രമികള്‍ വീട് കയറി ആക്രമിച്ചു. ഇന്നലെ രാവിലെയാണ് കല്ലുവാതുക്കല്‍ കുന്നുംപുറം ഹരിഭവനില്‍ ഹരിപ്രസാദ്, ജിതിന്പ്രസാദ്, കുന്നുംപുറത്ത് വീട്ടില്‍ വിജിത്ത്, പ്രിജിത്ത്, ഷാന്‍, അഖില്‍ നിവാസില്‍ അഖില്‍രാജ് എന്നിവരെ മൂന്ന് ബൈക്കുകളിലായി എത്തിയ അക്രമിസംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് വീട് കയറി ആക്രമിച്ചത്. കഴിഞ്ഞ ദിവസത്തെ ഉല്‍സവത്തിനിടെ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ച അക്രമികളെ ഭാരവാഹികള്‍ തടഞ്ഞതിലുള്ള പ്രതികാരമായാണ് ആക്രമണമെന്ന് പാരിപ്പള്ളി പോലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പരിക്കേറ്റ യുവാക്കളെ പരവൂര്‍ നെടുങ്ങോലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT