Pathanamthitta local

ഉല്‍പന്ന വൈവിധ്യവുമായി മാമ്പഴ, തേന്‍, ഗ്രാമീണ കാര്‍ഷികോല്‍പന്ന മേള

മല്ലപ്പള്ളി: മലബാര്‍ മാവ് കര്‍ഷക സമിതിയുടെയും എസ്‌പോസല്‍ കൗണ്‍സില്‍ ഓപ് റിസോഴ്‌സിന്റെയും സംയുക്താഭിമുഖ്യത്തില്‍ മല്ലപ്പള്ളിയില്‍ മാമ്പഴ ഗ്രാമീണ കാര്‍ഷികോല്‍പന്ന, തേന്‍ കൈത്തറി വിപണന മേള സംഘടിപ്പിച്ചു.
മൂവാണ്ടന്‍, കുറ്റാട്ടൂര്‍, ബങ്കനപള്ളി, പ്രയൂര്‍, സിന്ദൂരം, സോത്ത, ചക്കരക്കുട്ടി, മല്‍ഗോവ, നീലം, കാലാപാടി, മല്‍ഗോവ. പൈലി, മല്ലിക, കിളിച്ചുണ്ടന്‍ തുടങ്ങി പതിനഞ്ചിലേറെ നാടന്‍ ഇനം മാമ്പഴങ്ങളുടെ പ്രദര്‍ശനവും വില്‍പനയും ലക്ഷ്യമിട്ടാണ് മേള ഒരുക്കിയിരിക്കുന്നത്. കാര്‍ബൈഡോ, മറ്റ് രാസകീടനാശിനികളൊന്നും ഇല്ലാതെ പരമ്പരാഗത രീതിയില്‍ വൈക്കോലും അറക്കപ്പൊടിയും ഉപയോഗിച്ച് പഴുപ്പിച്ചവയാണ് മേളയിലുള്ളത്. മലബാര്‍ മാവ് കര്‍ഷക സമിതിയിലെ 150 കര്‍ഷകര്‍ ജൈവ രീതിയില്‍ ഉല്‍പാദിപ്പിക്കുന്ന മാങ്ങയാണ് മേളയില്‍ എത്തിക്കുന്നത്. ഖാദി ബോര്‍ഡിന്റെ സാങ്കേതിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വ്യത്യസ്തയിനം ഓര്‍ഗാനിക് സോപ്പുകള്‍, ശുദ്ധമായ തേനിന്റെയും മൂല്യവര്‍ധിത ഉല്‍പന്നങ്ങളായ ജിഞ്ചര്‍, ഹണി, ഗാര്‍ലിന്‍ തുടങ്ങി തേനിന്റെ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളും മേളയിലുണ്ട്.
മേളയുടെ ഉദ്ഘാടനം മല്ലപ്പള്ളി-തിരുവല്ല റോഡില്‍ ജെ മാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റിന് എതിര്‍വശത്തെ വലിയ പ്ലാവുങ്കല്‍ ബില്‍ഡിങില്‍ പ്രത്യേകം തയ്യാറാക്കിയ പവലിയനില്‍ ആന്റോ ആന്റണി എംപി നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കുരുവിള ജോര്‍ജ് അധ്യക്ഷത വഹിച്ചു.
ആദ്യവില്‍പന ജില്ലാ പഞ്ചായത്തംഗം എസ് വി സുബിന്‍ നിര്‍വഹിച്ചു. വി ജി പ്രകാശ്, ഇമ്മാനുവേല്‍ ജോസഫ്, എബി ഫ്രാന്‍സിസ്, ഷാജി കെ ജോര്‍ജ് സംസാരിച്ചു.
Next Story

RELATED STORIES

Share it