Second edit

ഉല്‍ക്കാലോഹം

ഈജിപ്തിലെ ഫറോവ തൂത്തന്‍ഖാമുന്‍ ജീവന്‍ വെടിഞ്ഞത് 3300 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അക്കാലത്തു പതിവുള്ള പോലെ രാജാവിനെ മമ്മിയാക്കി പരലോക യാത്രയ്ക്കു തയ്യാറാക്കി ഒരു ഗംഭീരമായ ശവപ്പെട്ടിയില്‍ അടക്കി.
1925ല്‍ പ്രാചീനവസ്തു ഗവേഷകനായ ഹോവാഡ് കാര്‍ട്ടര്‍ ഈ ശവപ്പെട്ടിയില്‍ നിന്ന് അദ്ഭുതകരമായ പല വസ്തുക്കളും കണ്ടെടുത്തു. രാജാവിന്റെ പരലോക യാത്രയ്ക്കായി പ്രജകള്‍ തയ്യാറാക്കി സമര്‍പ്പിച്ച വിശിഷ്ട വസ്തുക്കളായിരുന്നു അവയെല്ലാം. അക്കൂട്ടത്തില്‍ രണ്ടു കഠാരകളും ഉണ്ടായിരുന്നു. പരലോകത്തും ചിലപ്പോള്‍ ആയുധപ്രയോഗം വേണ്ടി വരുമല്ലോ. കത്തികളില്‍ ഒന്ന് സ്വര്‍ണം കൊണ്ടും മറ്റേതു സ്വര്‍ണപ്പിടിയോടെ ഇരുമ്പുകൊണ്ടും തയ്യാറാക്കിയതായിരുന്നു.
അവിടെയാണ് അദ്ഭുതം. അക്കാലത്ത് ഇരുമ്പിന്റെ ഉപയോഗം അറിയപ്പെട്ടിരുന്നില്ല. സ്വര്‍ണവും ചെമ്പും പിച്ചളയും ഒക്കെ പരിചിതമായിരുന്നു. ഇരുമ്പിന്റെ കാലം വരുന്നത് പിന്നീടാണ്. അപ്പോള്‍ എവിടെ നിന്നു വന്നു ഈ ഇരുമ്പ് എന്നതൊരു ചോദ്യമായിരുന്നു. മറ്റൊന്ന്, ഇത്രയും കാലം ഇത് തുരുമ്പുപിടിക്കാതെ ഇരുന്നതെങ്ങനെ എന്നതും. ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയത് ഈ ലോഹം ഭൂമിയുടെ ഉദരത്തില്‍ നിന്നു കുഴിച്ചെടുത്തതല്ല എന്നാണ്. ഭൂമിയില്‍ പതിച്ച ഒരു ഉല്‍ക്കയില്‍ നിന്നുമാണ് കത്തിയുണ്ടാക്കാനുള്ള ലോഹം ലഭിച്ചത്. കത്തിയുടെ രാസപരിശോധനയില്‍ കണ്ടെത്തിയ കോബാള്‍ട്ടിന്റെയും നിക്കലിന്റെയും അംശം അതാണു തെളിയിച്ചത്.
ഈജിപ്തുകാര്‍ അക്കാലത്ത് ആകാശത്തു നിന്നുള്ള ലോഹം എന്നു വിശേഷിപ്പിച്ചത് ഇതിനെയായിരുന്നു എന്ന് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തുകയാണ്.
Next Story

RELATED STORIES

Share it