ഉല്‍ക്കാപതനം സസ്തനികളുടെ നാശത്തിനും കാരണമായി

ലണ്ടന്‍: ഭൂമുഖത്തു നിന്നും ദിനോസറുകള്‍ പൂര്‍ണമായി ഇല്ലാതാവാന്‍ കാരണമായ ഉല്‍ക്കാപതനം അക്കാലത്തെമറ്റു ജീവിവര്‍ഗങ്ങള്‍ നാമാവശേഷമാവാനും കാരണമായെന്നു കണ്ടെത്തല്‍. പടിഞ്ഞാറന്‍ അമേരിക്കയിലെ ഫോസിലുകള്‍ പഠനവിധേയമാക്കിയ ശാസ്ത്രജ്ഞരാണ് എവലൂഷ്യനറി ബയോളജി ജേണലില്‍ പുതിയ കണ്ടെത്തല്‍ സംബന്ധിച്ച് ലേഖനം പ്രസിദ്ധപ്പെടുത്തിയത്.
66 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമിയിലേക്ക് ഉല്‍ക്ക പതിച്ചതിനെ തുടര്‍ന്നാണ് ദിനോസറുകള്‍ ചത്തൊടുങ്ങിയതെന്നാണ് ശാസ്ത്രലോകം പറയുന്നത്. എന്നാല്‍, അതോടൊപ്പം തന്നെ ഭൂമുഖത്തുണ്ടായിരുന്ന 90 ശതമാനം സസ്തനികളും നാമാവശേഷമായി എന്നാണ് പുതിയ കണ്ടെത്തലുകളില്‍നിന്നും വ്യക്തമാവുന്നത്. പൂച്ചയേക്കാളും അല്‍പ്പം കൂടി വലുപ്പമുള്ള ജീവികളായിരുന്നു ഉല്‍ക്കാപതനത്തിനു ശേഷം അവശേഷിച്ച ഏറ്റവും വലിയ ജീവികളെന്നും ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നു.
ഉല്‍ക്കാപതനത്തെ തുടര്‍ന്ന് മരങ്ങളെല്ലാം നശിച്ചതോടെ വളരെ കുറഞ്ഞ ഭക്ഷണം മാത്രമാണ് അവശേഷിച്ചത്. ഇതോടെ ഭക്ഷണം ലഭിക്കാതെ വലിയ ജീവികളെല്ലാം ചത്തൊടുങ്ങി.
ചത്ത ജീവികളിലും അഴുകിയ മരങ്ങളിലും അവശേഷിച്ച പ്രാണികളെ ഭക്ഷണമാക്കിയ ജീവികള്‍ക്കു മാത്രമാണ് നിലനില്‍ക്കാന്‍ സാധിച്ചതെന്നും ലേഖനത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it