thiruvananthapuram local

ഉറവിട നശീകരണം: നഗരസഭ പവര്‍ സ്‌പ്രേയര്‍ രംഗത്തിറക്കി



തിരുവനന്തപുരം: കൊതുകുജന്യ രോഗങ്ങളുടെ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നഗരസഭ ഹെല്‍ത്ത് വിഭാഗത്തെ സാങ്കേതികമായി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്ന് പവര്‍ സ്‌പ്രേയറുകള്‍ സജ്ജമാക്കിയത് മേയര്‍ അഡ്വ. വി കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം നഗരസഭാ പരിധിയില്‍ പട്ടം തേക്കുംമൂടുള്ള തോട്ടിലും പരിസരത്തും സ്‌പ്രേയിങ് നടത്തിക്കൊണ്ടാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. നഗരസഭാ ഹെല്‍ത്ത് ഓഫിസുകളില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഹാന്‍ഡ് ഫോഗിങ് മിഷ്യന്‍, സ്‌പ്രേയിങ് മിഷ്യന്‍ എന്നിവയ്ക്ക് പുറമെയാണ് മൂന്ന് പവര്‍ സ്‌പ്രേയറുകള്‍ കൂടി സജ്ജമാക്കിയത്. ഭവനസന്ദര്‍ശനം നടത്തിയും കൂത്താടികള്‍ വളരുന്ന ഉറവിട നശീകരണം നടത്തിയും നഗരസഭ ഹെല്‍ത്ത് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടന്നു വരുന്നു. നഗരസഭ ഡെങ്കിപ്പനി പനിയുടെ ഭാഗമായി 3913 വീടുകള്‍ സര്‍വ്വെ നടത്തി 351  ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും നടത്തുകയുണ്ടായി. ഒരുമാസ കാലയളവില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ അടിഞ്ഞുകൂടിയിട്ടുള്ള 179 ലോഡ് മാലിന്യങ്ങളാണ് ഇതുവരെ നീക്കം ചെയ്തത്. ഒരുമാസ കാലയളവിനുള്ളില്‍ 222972 വീടുകള്‍ ഭവനസന്ദര്‍ശനം നടത്തി. പവര്‍ സ്‌പ്രേയിംഗിന്റെ ഉദ്ഘാടന വേളയില്‍ നഗരസഭ ഹെല്‍ത്ത് സ്റ്റാന്റിങ് ചെയര്‍മാന്‍ കെ ശ്രീകുമാര്‍, ഹെല്‍ത്ത് ഓഫിസര്‍ കെ ശശികുമാര്‍, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ പി ധര്‍മ്മപാലന്‍ എന്നിവരും മേയറോടൊപ്പം ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it