kozhikode local

ഉറവകള്‍ വീണ്ടെടുത്ത് ജനകീയ കൂട്ടായ്മയില്‍ ജലസംരക്ഷണ പദ്ധതി



കുറ്റിക്കാട്ടൂര്‍: വറ്റിയ കിണറിനെ നോക്കി ആകുലപ്പെടുന്നതിന് പകരം വരാനിരിക്കുന്ന വര്‍ഷത്തേക്ക് ജലം സംഭരിക്കുന്നതിനുള്ള വഴി തേടുകയാണ് പുവ്വാട്ടുപറമ്പ് കരുപ്പാല്‍ നിവാസികള്‍. ഇവിടുത്തെ 107 കുടുംബങ്ങള്‍ ആശ്രയിക്കുന്ന കറുത്തേടംപറമ്പ് കുടിവെള്ള പദ്ധതിയുടെ കിണറിന് സമീപമാണ് വിപുലമായ രീതിയില്‍ കുളം നിര്‍മ്മിച്ച് ജലസംരക്ഷണം ഉറപ്പാക്കിയത്. തദ്ദേശസ്ഥാപനങ്ങളില്‍ നിന്നോ മറ്റ് ഏജന്‍സികളില്‍ നിന്നോ ഫണ്ട് കണ്ടെത്തുന്നതിന് പകരം പദ്ധതി ഗുണഭോക്താക്കള്‍ തന്നെ തുക സമാഹരിച്ചാണ് പദ്ധതി നടപ്പാക്കിയത്. 15 വര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതി മികച്ച രീതിയിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. എന്നാല്‍ ഇത്തവണത്തെ രൂക്ഷമായ വരള്‍ച്ച പദ്ധതിയെയും പ്രതിസന്ധിയിലാക്കി. ഈ സാഹചര്യത്തില്‍ പുതിയ കിണറിനെ കുറിച്ചും പദ്ധതിയെ കുറിച്ചും ചര്‍ച്ച ചെയ്യുന്നതിന് പകരം നിലവിലുള്ള കിണറിനെ സമ്പന്നമാക്കുന്നതിനുള്ള മാര്‍ഗ്ഗമാണ് കമ്മിറ്റി തേടിയത്. ഇതിന്റെ ഭാഗമായി കിണറിനോട് ചേര്‍ന്ന് നശിച്ചുകൊണ്ടിരിക്കുന്ന സ്വകാര്യവ്യക്തിയുടെ കുളം വീണ്ടെടുക്കാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു. ഗുണഭോക്താക്കളില്‍ നിന്നും ഒന്നര ലക്ഷത്തോളം രൂപ സമാഹരിച്ചും അവരുടെ അധ്വാനം ഉപയോഗപ്പെടുത്തിയുമാണ് പ്രവൃത്തി നടത്തിയത്. പുറമെ മെറ്റീരിയല്‍സുകളും സംഭാവനയായി സ്വരൂപിക്കുകയായിരുന്നു. കിണറിന്റെ സമീപ പ്രദേശത്തുള്ള കിണറുകളില്‍ റീ ചാര്‍ജ്ജിംഗ് പദ്ധതി നടപ്പാക്കുന്നതിനും  ആലോചിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it