Second edit

ഉറക്കവും ബുദ്ധിയും

റക്കവും ബുദ്ധിയും തമ്മിലെന്ത്? ഉറക്കംതൂങ്ങികള്‍ എന്ന് മണ്ടന്‍മാരെ ചിലരെങ്കിലും വിശേഷിപ്പിക്കാറുണ്ട്. ഇപ്പോള്‍ ചില ഗവേഷകര്‍ പറയുന്നത് അപ്പറയുന്നതില്‍ ചെറിയ വാസ്തവമുണ്ടെന്നാണ്. ഡ്യൂക്ക് സര്‍വകലാശാലയിലെ ഗവേഷകനായ ഡോ. ഡേവിഡ് സാംസന്‍ മൃഗങ്ങളുടെ, വിശേഷിച്ച് കുരങ്ങുകളുടെ ഉറക്കം പഠിക്കാനായി മാസങ്ങളോളം ഉറക്കമൊഴിച്ചയാളാണ്. അദ്ദേഹം പറയുന്നത്, മനുഷ്യനും കുരങ്ങും തമ്മില്‍ ഉറക്കത്തിന്റെ ശീലത്തില്‍ ഒരുപാടു വ്യത്യാസമുണ്ടെന്നാണ്. ഈ വ്യത്യാസമാണ് മനുഷ്യനെ കുരങ്ങില്‍നിന്നു വ്യത്യസ്തനാക്കിയത്.

എന്നുവച്ചാല്‍ കുറഞ്ഞ സമയം ഉറങ്ങാനെടുക്കുന്ന മനുഷ്യര്‍ ബഹിരാകാശ യാത്രയ്ക്കുപോലും കഴിവുള്ളവനായി. ദിവസത്തില്‍ മുക്കാല്‍ പങ്കും ഉറക്കംതൂങ്ങുന്ന കുരങ്ങന്‍മാരോ, ഇന്നും കാട്ടില്‍ കായ്കനികളും തിന്നു കഴിഞ്ഞുകൂടുന്നു. കുരങ്ങന്‍മാര്‍ക്ക് ഉറക്കം കൂടാന്‍ കാരണം അവര്‍ക്കു സ്വസ്ഥമായി കൂര്‍ക്കം വലിച്ച് ഉറങ്ങാന്‍ കഴിയുന്നില്ല എന്നതുതന്നെ. അവര്‍ മരത്തിലോ തറയിലോ ഉറങ്ങുമ്പോഴും പാതി ഉണര്‍ന്നിരിക്കും.

കാരണം, ശത്രുഭീതി. അതിനാല്‍ ക്ഷീണം മാറ്റാന്‍ കൂടുതല്‍ സമയം അവര്‍ ചെലവഴിക്കേണ്ടിവരുന്നു. മനുഷ്യരാവട്ടെ ഏഴുമണിക്കൂര്‍ ഉറങ്ങിയാല്‍ ഉഷാറായി. കാരണം, ഉറക്കത്തില്‍ വലിയ പങ്കും ഗാഢമായ ഉറക്കമാണ്. എങ്ങനെ മനുഷ്യന് നല്ല ഉറക്കം ലഭ്യമായി എന്നു ചോദിച്ചാല്‍ ഉത്തരം, അവര്‍ മരങ്ങള്‍ വിട്ട് തറയില്‍ തീക്കുണ്ഠങ്ങള്‍ക്കു ചുറ്റും ഉറക്കം തുടങ്ങി എന്നതുതന്നെ. തീക്കുണ്ഠങ്ങള്‍ ചൂടു നല്‍കും; ശത്രുക്കളെ അകറ്റിനിര്‍ത്തുകയും ചെയ്യും.
Next Story

RELATED STORIES

Share it