Flash News

ഉര്‍ദുഗാന്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തി



വാഷിങ്ടണ്‍: തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. സിറിയന്‍ കുര്‍ദുകള്‍ക്ക് ആയുധം നല്‍കാനുള്ള യുഎസ് നീക്കത്തിനു പിന്നാലെ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വഷളായ പശ്ചാത്തലത്തില്‍ കൂടിക്കാഴ്ചയ്ക്കു ഏറെ രാഷ്്ട്രീയ പ്രാധാന്യമുണ്ട്. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ യുഎസിന്റെ സുപ്രധാന പങ്കാളിയാണ് തുര്‍ക്കിയെന്ന് ഉര്‍ദുഗാന് വൈറ്റ് ഹൗസില്‍ നല്‍കിയ സ്വീകരണത്തിനു ശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. യുഎസ്- തുര്‍ക്കി ബന്ധത്തിന് പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്. അതുകൊണ്ടുതന്നെ ഐഎസിനെതിരേയും മറ്റു തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും തുര്‍ക്കി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് തങ്ങളുടെ പൂര്‍ണ പിന്തുണ ഉണ്ടാവുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. സിറിയയിലെ ആഭ്യന്തരയുദ്ധം നിയന്ത്രിക്കാന്‍ തുര്‍ക്കി നടത്തുന്ന ഇടപെടലുകള്‍ സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സിറിയന്‍ കുര്‍ദ് പോരാളികളെ മേഖലയില്‍ തന്റെ രാജ്യം അംഗീകരിക്കില്ലെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു. എന്നാല്‍, അവര്‍ക്ക് ആയുധം നല്‍കാനുള്ള യുഎസ് തീരുമാനത്തെ നേരിട്ട് വിമര്‍ശിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
Next Story

RELATED STORIES

Share it