kannur local

ഉരുവച്ചാല്‍ മേഖലയില്‍ തെരുവുനായശല്യം രൂക്ഷം

ഉരുവച്ചാല്‍: മേഖലയില്‍ തെരുവുനായ ശല്യം രൂക്ഷമായതോടെ ജനങ്ങള്‍ ഭീതിയില്‍. മാലൂര്‍ പഞ്ചായത്തിലെ ശിവപുരം, ഇടപ്പഴശ്ശി കാഞ്ഞിലേരി റോഡ്, മാലൂര്‍ എന്നിവിടങ്ങളിലും, മട്ടന്നൂര്‍ നഗരസഭയിലെ ഉരുവച്ചാല്‍, പഴശ്ശി, മണക്കായി, എന്നിവിടങ്ങളിലുമാണ് നായശല്യം വ്യാപകമായത്. ശിവപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുറ്റത്തും വരാന്തയിലും നായകള്‍ താവളമാക്കി. ഇവയെ തുരത്താന്‍ നടപടി ആവശ്യപെട്ട് സ്‌കൂള്‍ അധികൃതര്‍ മാലൂര്‍ പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും നടപടിയില്ല. റമദാന്‍ മാസമായതോടെ പുലര്‍ച്ചെയും, രാത്രിയിലും പള്ളിയില്‍ പോവുന്നവരും, പ്രഭാതിസവാരിക്കാരും നായശല്യം കാരണം ആശങ്കയിലാണ്. നടന്നുപോവുന്നവര്‍ കൈയില്‍ കല്ലും വടിയും കരുതും. കഴിഞ്ഞ ദിവസം രാത്രി പള്ളിയിലേക്ക് വരികയായിരുന്ന കുട്ടികളെ തെരുവുനായ്ക്കള്‍ ഓടിച്ചിരുന്നു. ഉരുവച്ചാല്‍ ടൗണില്‍ മാലിന്യം ശേഖരിക്കുന്ന സ്ഥലത്തും നായകള്‍ കൂട്ടത്തോടെ എത്തുകയാണ്.
Next Story

RELATED STORIES

Share it