Flash News

ഉരുള്‍ പൊട്ടല്‍: രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ പ്രതിപക്ഷനേതാവ് അതൃപ്തി അറിയിച്ചു

ഉരുള്‍ പൊട്ടല്‍: രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ പ്രതിപക്ഷനേതാവ് അതൃപ്തി അറിയിച്ചു
X


തിരുവനന്തപുരം: ഉരുള്‍ പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ദുരന്ത നിവാരണ സമിതിയുടെ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ ചീഫ് സെക്രട്ടറിയെ ഫോണില്‍ വിളിച്ച് കടുത്ത അതൃപ്തി അറിയിച്ചു. രാത്രി മൂന്നിന് ഉണ്ടായ ഉരുള്‍ പൊട്ടലില്‍ രാവിലെ വൈകിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇത് ഗുരുതരമായ വീഴ്ചയാണ്. രക്ഷാപ്രവര്‍ത്തനം വൈകിയതാണ് കൂടുതല്‍പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടാനും നാശനഷ്ടങ്ങള്‍ ഉണ്ടാകാനും ഇടയാക്കിയത്.-ചെന്നിത്തല ആരോപിച്ചു.
Next Story

RELATED STORIES

Share it