kozhikode local

ഉരുള്‍പൊട്ടല്‍: കൈമെയ് മറന്ന് പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്ക് നാടിന്റെ ആദരം

പി കെ സി മുഹമ്മദ്്

താമരശ്ശേരി: ഞങ്ങളെ രക്ഷിക്കണേ..., വ്യാഴാഴ്ച്ച ലീവ് ആയതിനാല്‍ വീട്ടിലേക്ക് പോവാന്‍ ഇരിക്കുമ്പോയാണ്  ആ ഫോണ്‍ വന്നത്. എടുത്തതും ആരുടെയോ നിലവിളിയാണ് കേട്ടത്. തങ്ങളെ രക്ഷികണേ എന്ന അലറലും. ഉടനെ തന്നെ  സ്റ്റേഷനില്‍ ഉണ്ടായിരുന്ന പോലിസ്—കാരനെയും കൂട്ടി കട്ടിപ്പാറയിലേക്ക് കുതിക്കുകയായിരുന്നു. കട്ടിപ്പാറയിലെ രക്ഷാ പ്രവര്‍ത്തനത്തിന് ആദ്യം എത്തി നേതൃത്വം നല്‍കിയ താമരശ്ശേരി സബ്ഇന്‍സ്‌പെക്ടര്‍ എ സായൂജ് കുമാര്‍ ആ ദിനം ഓര്‍ത്തെടുക്കുകയാണ്.
അപ്പോഴേക്കും കുതിച്ചെത്തിയ ഫയര്‍ ഫോഴ്‌സ് സംഘത്തിനേയും നാട്ടുകാരേയും കൂട്ടുപിടിച്ച്  പിന്നീടങ്ങോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ശരവേഗത്തിലായിരുന്നു. ഉരുള്‍പൊട്ടല്‍ സംഭവിച്ച ദിവസം മുതല്‍ അഞ്ച് ദിവസമായി പോലിസ് സേനയെ നയിച്ചത്് താമരശ്ശേരി ഡിവൈഎസ്പി പി സി സജീവന്‍, സര്‍ക്കിള്‍ ഇന്‍സ്—പെക്ടര്‍ ടി എ  അഗസ്റ്റിന്‍ എന്നിവരാണ്.  തങ്ങളുടെ വീട് മണ്ണിനടിയിലായി, രക്ഷികണമെന്നാവശ്യപ്പെട്ട് 101 ലേക്ക് ആദ്യം ഒരു സ്ത്രീവിളിക്കുകയായിരുന്നു.  കാള്‍ ലഭിച്ച ബീച്ച് ഫയര്‍‌സ്റ്റേഷനില്‍ നിന്നു ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്  ദുരന്തഭൂമിയിലേക്ക് ആദ്യം  എത്തിയതെന്ന്  നരിക്കുനി ഫയര്‍‌സ്റ്റേഷനിലെ സേനാഅംഗങ്ങളായ അബ്ദുള്‍ ജലീല്‍, സി സിജിത്ത് എന്നിവര്‍ രണ്ടുപേരും ചേര്‍ന്നാണ് കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും ബീമിനടിയല്‍പ്പെട്ട ഷെറീനയെ രക്ഷപ്പെടുത്തിയത്. ഇവരുടെ ഭര്‍ത്താവ് അബ്ദുല്‍ സലീമും ഒരുമകനും  രക്ഷപ്പെട്ടെങ്കിലും രണ്ട് കുട്ടികളെ രക്ഷിക്കാന്‍ സാധിച്ചില്ല. ഇത് വേദനയായിമനസ്സില്‍ വിങ്ങുന്നു. ദുരന്തത്തിന്റെ ആഴം മനസിലായതോടെ   ജില്ലയിലെയും ജില്ലയ്ക്ക് പുറത്ത് നിന്നുമുള്ള 200 ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ എത്തി  കര്‍മനിരതരായി. പെരുന്നാളായിട്ടുപോലും വീട്ടുകാരോട് കൂടെ കഴിയാനോ സ്വന്തം മക്കളെ കാണനോ ഇവരില്‍ പലരും തയ്യാറായില്ല. അതിനേക്കള്‍ വലുത് മണ്ണിനടിയില്‍ പൂണ്ടുപോയ ജീവനുകളെ പുറത്തെത്തിക്കുക എന്നതായിരുന്നു ഇവിടെ കര്‍മം ചെയ്തവരുടെ ലക്ഷ്യം. ജില്ലാ ഭരണ കൂടവും എല്ലാ ഒത്താശയുമായി ഇവിടെ തമ്പടിച്ചു. കലക്ടര്‍ യു വി ജോസിന്റെയും  താമരശേരി  താഹസില്‍ദാര്‍ മുഹമ്മദ് റഫീഖിന്റെയും വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങള്‍, കട്ടിപ്പാറയിലെ റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനം എണ്ണയിട്ട യന്ത്രംപോലെയായി. മിക്ക ദിവസങ്ങളിലും തഹസില്‍ദാര്‍ രക്ഷാപ്രവര്‍ത്തകനായി നാട്ടുകാരോടും ഉദ്യോഗസ്ഥരോടും ഒപ്പം ചെളിയിലിറങ്ങി. കോടഞ്ചേരിയിലേയും തിരുവമ്പാടിയിലേയും  ഉരുള്‍പൊട്ടലില്‍ ദിവസങ്ങളോളം കര്‍മ നിരതരായിരുന്നു ഇരുവരും. ഇത് കഴിഞ്ഞുപെരുന്നാളാഘോഷിക്കാന്‍ നാട്ടിലേക്ക് പുറപ്പെടാനിരിക്കെയാണ് കരിഞ്ചോല ദുരന്തം.പിന്നെ നേരെ കട്ടിപ്പാറ ദുരന്ത ഭൂമിയിലേക്ക്്.  ജില്ലാ ഹരിത മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രകാശും ഗൂഗിള്‍ സെര്‍ച്ച് സംവിധാനമുപയോഗിച്ചു തിരച്ചിലിനു നേതൃത്വം നല്‍കി. ഇതിനു പുറമെ താമരശ്ശേരി സ്വദേശി ഒബാമ ശംനാസിന്റെ ഗൂഗിള്‍ സെര്‍ച്ച് സംവിധാനവും പരീക്ഷിച്ചു. അഞ്ചാം ദിനത്തില്‍  അവസാന മൃതദേഹവും കണ്ടതോടെയും  വിശ്രമിക്കാന്‍ അദ്ദേഹത്തിനും ജീവനക്കാര്‍ക്കും സാധിച്ചിട്ടില്ല. ഇന്നലെ മുതല്‍ ദുരന്ത ബാധിതപ്രദേശങ്ങലിലെ പുനരധിവാസം മുതലുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാണ്.  ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ ഷിബു, കട്ടിപ്പാറ വില്ലേജ് ഓഫിസര്‍ സുരേഷ് കുമാര്‍, സ്—പെഷ്യല്‍ വില്ലേജ് ഓഫീസര്‍  അജീഷ് കുമാര്‍,  വില്ലേജ് ഫീല്‍ഡ് ഓഫീസര്‍ എല്‍ദോ, ക്ലാര്‍ക്ക്മാരായ  ആര്‍ ആര്‍  വിനോദ്, രാകേഷ് കുമാര്‍, ജഗനാഥന്‍, സനല്‍കുമാര്‍, ഷിഹാബുദ്ദീന്‍, ലിജീഷ്, ഡ്രൈവര്‍ സുനില്‍ എന്നിവരടങ്ങിയ സംഘമാണ് ദുരന്ത ഭൂമിയിലും ക്യാംപിലും തഹസില്‍ദാറിന് കൈതാങ്ങായി നിന്നത്. കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തങ്ങള്‍ക്ക് കൈമെയ്  മറന്ന് പ്രവര്‍ത്തിച്ച പോലിസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ വിഭാഗങ്ങള്‍ സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്ക് കട്ടിപ്പാറ ജനത ഹൃദയംകൊണ്ട് നന്ദിപറയുന്നു, അതിനെ അവര്‍ക്കാവുകയുള്ളൂ.
Next Story

RELATED STORIES

Share it