wayanad local

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും നേരിട്ട് ബാധിച്ചത് 1,221 കുടുംബങ്ങളെ

കല്‍പ്പറ്റ: പേമാരിയെ തുടര്‍ന്നുണ്ടായ ചെറുതും വലുതുമായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഭൂമി വിണ്ടുകീറി ഇടിഞ്ഞുതാഴുന്ന പ്രതിഭാസവും (ലാന്റ് സബ്‌സിഡന്‍സ്) 1,221 കുടുംബങ്ങളെ നേരിട്ട് ബാധിച്ചതായി ജില്ലാ മണ്ണുസംരക്ഷണ വിഭാഗം. 22 തദ്ദേശസ്ഥാപനങ്ങളുടെ പരിധിയില്‍ താമസിക്കുന്ന കുടുംബങ്ങളാണിത്. 47 ഉരുള്‍പൊട്ടലുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി റിപോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടലുകളുണ്ടായത് വൈത്തിരി ഗ്രാമപ്പഞ്ചായത്തിലാണ്-16. ഇവിടെ 31.37 ഏക്കര്‍ ഭൂമി ഒലിച്ചുപോയി. 35 കുടുംബങ്ങളെ ഇതു നേരിട്ട് ബാധിച്ചു. ഏറ്റവും കൂടുതല്‍ ഭൂമി ഒലിച്ചുപോയത് പൊഴുതന ഗ്രാമപ്പഞ്ചായത്തിലാണ്. 11 സ്ഥലങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ 243.5 ഏക്കര്‍ ഭൂമി ഉപയോഗശൂന്യമായി. 82 കുടുംബങ്ങളാണ് ഇവിടെ പ്രതിസന്ധിയിലായത്. തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്തില്‍ മക്കിമല പ്രദേശത്താണ് ഉരുള്‍പൊട്ടലിന്റെ തോത് രൂക്ഷമായി അനുഭവപ്പെട്ടത്. ഇവിടെ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടി 100 കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറി. നാലേക്കര്‍ ഭൂമി കൃഷി-വാസയോഗ്യമല്ലാതായി. മറ്റിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍ (പഞ്ചായത്ത്/മുനിസിപ്പാലിറ്റി, എണ്ണം, ഒലിച്ചുപോയ ഭൂമിയുടെ വിസ്തൃതി ഏക്കറില്‍, ബാധിക്കപ്പെട്ട കുടുംബത്തിന്റെ എണ്ണം എന്നീ ക്രമത്തില്‍): തിരുനെല്ലി-1-3-4, കല്‍പ്പറ്റ മുനിസിപ്പാലിറ്റി-1-12- 9, മാനന്തവാടി മുനിസിപ്പാലിറ്റി-4-20-40, പടിഞ്ഞാറത്തറ-4-10-24, തൊണ്ടര്‍നാട്-1-0.5- 15, മുട്ടില്‍-3-4.5-2, മേപ്പാടി-4- 2.55-3. മണ്ണിടിച്ചില്‍: കല്‍പ്പറ്റ മുനിസിപ്പാലിറ്റി-8-8.1 -65, പനമരം-2-0.3-2, പൊഴുതന-5-39. 5-19, മാനന്തവാടി മുനിസിപ്പാലിറ്റി-6-4.6-12, പുല്‍പ്പള്ളി-1-0.1 -2, മൂപ്പൈനാട്-30- 2.35-49, നൂ ല്‍പ്പുഴ-1-0.05-1, പടിഞ്ഞാറത്തറ-2-2-6, അമ്പലവയല്‍-7-0.7-17, വൈത്തിരി-40- 18.9-45, കോട്ടത്തറ-10-3.74-9, തരിയോട്-1- 1-30, വെങ്ങപ്പള്ളി-5-0.52-6, വെള്ളമുണ്ട-11-1.71 -24, എടവക-4-0.4-2, തൊണ്ടര്‍നാട്-6-0.47- 25, തവിഞ്ഞാല്‍-8-57-116, മേപ്പാടി-8-4.85-3. ലാന്റ് സബ്‌സിഡന്‍സ്: തിരുനെല്ലി-11-167-249, കല്‍പ്പറ്റ മുനിസിപ്പാലിറ്റി-2-2- 17, പനമരം-5-3-10, മാനന്തവാടി മുനിസിപ്പാലിറ്റി-6-10.5-18, മൂപ്പൈനാട്-1-0-49, വൈത്തിരി-2-0.42-0, കോട്ടത്തറ-1-0-1, തരിയോട്-2-0.5-6, വെങ്ങപ്പള്ളി-1-0.3-1, വെള്ളമുണ്ട-3-2.5-4, എടവക-1-2-1, മുട്ടില്‍-1-0.5-2, തവിഞ്ഞാല്‍-8-57-116, മേപ്പാടി-1-1-0.



Next Story

RELATED STORIES

Share it