ഉരുട്ടിക്കൊലക്കേസ് വിധി പോലിസ് ഭീകരതയ്ക്കും സര്‍ക്കാരുകള്‍ക്കുമുള്ള കോഴിക്കോട്: 2005 സപ്തംബര്‍ 27ന് തിരുവനന്തപുരം ഫോര്‍ട്ട് പോലിസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ

മുന്നറിയിപ്പ്: പോപുലര്‍ ഫ്രണ്ട് കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെ ശിക്ഷിച്ച കോടതിവിധി ഗൗരവമുള്ളതാണെന്നു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടേറിയറ്റ്.
തങ്ങള്‍ സേവനം ചെയ്യാന്‍ ബാധ്യതയുള്ള പൗരന്മാരെ അധികാരത്തിന്റെ സൗകര്യമുപയോഗിച്ച് മൃഗീയമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നതിനെതിരായ മുന്നറിയിപ്പു കൂടിയാണിതെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
പോലിസ് വേഷം സഹായത്തിന്റെ പ്രതീകമാവുന്നതിന് പകരം ഭയത്തിന്റെയും കീഴ്‌പ്പെടലിന്റെയും ഭീകരതയാണു ജനങ്ങള്‍ക്ക് സമ്മാനിക്കുന്നത്. കട്ടവനെ പിടിക്കാതെ കിട്ടിയവനെ കള്ളനാക്കി അവന്റെ ശിഷ്ടജീവിതം അവതാളത്തിലാക്കിയ അനുഭവങ്ങള്‍ നിരവധിയാണ്.
ഭരിക്കുന്ന പാര്‍ട്ടിയുടെയോ, മേലുദ്യോഗസ്ഥരുടെയോ താല്‍പര്യ പ്രകാരം കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുകയും അത് ഹീറോയിസമായി കണക്കാക്കുകയും ചെയുന്ന പ്രവണത കൂടി വരുന്നുണ്ട്. ഉദയകുമാറിന്റെ കസ്റ്റഡിക്കൊല ഒരു ഉദാഹരണം മാത്രമാണ്. സേനയുടെ മനോവീര്യത്തെ മറയാക്കി പോലിസിന്റെ ദുഷ്‌ചെയ്തികളെ ന്യായീകരിക്കുന്ന ഭരണാധികാരികളും കോടതിവിധിയുടെ അന്തസ്സത്ത ഉള്‍ക്കൊള്ളണം. ഭരിക്കുന്ന പാര്‍ട്ടിക്കും മേലുദ്യോഗസ്ഥര്‍ക്കും വേണ്ടി മനുഷ്യത്വരഹിതവും പൈശാചികവുമായ കൃത്യം ചെയ്യുന്നവര്‍ക്ക് ഇതൊരു പാഠമാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it