Flash News

ഉരുട്ടിക്കൊലക്കേസ് വിചാരണ മുടങ്ങി



തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിന്റെ വിചാരണ മുടങ്ങി. കഴിഞ്ഞ ദിവസം കൂറുമാറിയ മാപ്പുസാക്ഷി സുരേഷ്‌കുമാറിന്റെ മൊഴിയിലെ വൈരുധ്യം രേഖപ്പെടുത്തണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇതു രേഖപ്പെടുത്തേണ്ട ആവശ്യം വരുകയാണെങ്കില്‍ ചെയ്യാമെന്ന് കോടതി നിലപാട് സ്വീകരിച്ചു. ഈ തര്‍ക്കമാണ് വിചാരണ മുടങ്ങാന്‍ കാരണമായത്. ഇതുസംബന്ധിച്ച് തീര്‍പ്പുണ്ടായിട്ടേ വിചാരണ പുനരാരംഭിക്കൂ എന്ന് കോടതി പറഞ്ഞു. വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്ന് തീര്‍പ്പുണ്ടാവുന്നതു വരെ സാക്ഷികള്‍ക്കുള്ള സമന്‍സ് അയക്കുന്നത് നിര്‍ത്തിവയ്ക്കാനും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്.
Next Story

RELATED STORIES

Share it