Flash News

ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പരിപാടിയില്‍ പങ്കെടുക്കും



തിരുവനന്തപുരം: എഇഒ മുതല്‍ ഡിപിഐ തലം വരെയുള്ള ഉദ്യോഗസ്ഥര്‍ ഇനി ആഴ്ചയിലൊരിക്കല്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് ഉച്ചഭക്ഷണ പരിപാടിയുടെ ഗുണമേന്മയും ശുചിത്വവും ഉറപ്പുവരുത്തുന്നതും കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നതുമായിരിക്കും. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, എഇഒ, ഡിഇഒ, ഡെപ്യൂട്ടി ഡയറക്ടര്‍ തലത്തിലുള്ള എല്ലാ ഉദ്യോഗസ്ഥന്‍മാര്‍ക്കും നിര്‍ദേശം നല്‍കി. മുന്നറിയിപ്പ് നല്‍കാതെയായിരിക്കും സന്ദര്‍ശനം.  ജില്ലയില്‍ ഓരോ മാസവും നടത്തുന്ന പരിശോധനകളുടെ റിപോര്‍ട്ട്  അടുത്ത മാസം 10ന് മുമ്പായി ഡിപിഐയ്ക്ക് സമര്‍പ്പിക്കേണ്ടതാണ്.
Next Story

RELATED STORIES

Share it