thrissur local

ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും കോലം കത്തിച്ചു

തൃപ്രയാര്‍: കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ഒറ്റ് കൊടുക്കുന്ന യുദാസുകളാണ് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയുമെന്ന് ആരോപിച്ച് ഇരുവരുടെയും കോലം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കത്തിച്ചു.
അമിത്ഷായുടെയും പിണറായി വിജയന്റെയും പണം വാങ്ങി മഹത്തായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസ്ഥനത്തെ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഇല്ലാതാക്കുകയാണെന്ന് പ്രതിഷേധക്കാര്‍ മുദ്രവാക്യം വിളിക്കുന്നുണ്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് ശ്രീദര്‍ശ് വടക്കൂട്ട്, യൂത്ത് കോണ്‍സ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഇസ്മയില്‍ അറക്കില്‍, മഹിള കോണ്‍ഗ്രസ് പ്രസിഡന്റ് സുബില പ്രസാദ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it