Flash News

ഉമ്മന്‍ ചാണ്ടിക്ക് പേഴ്‌സനല്‍ അജന്‍ഡ;ഉമ്മന്‍ ചാണ്ടിക്കെതിരെ പിജെ കുര്യന്‍

ഉമ്മന്‍ ചാണ്ടിക്ക് പേഴ്‌സനല്‍ അജന്‍ഡ;ഉമ്മന്‍ ചാണ്ടിക്കെതിരെ പിജെ കുര്യന്‍
X

ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കാനുള്ള തീരുമാനം സംസ്ഥാന നേതാക്കള്‍ ഹൈകമ്മാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ചതിനാലാണെന്നും,ഇതിന് പിന്നില്‍ ഉമ്മന്‍ ചാണ്ടിയുടെ ഗൂഡാലോചനയാണെന്നും പിജെ കുര്യന്‍. പ്രായത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ വിവാദമുണ്ടാക്കിയത് ഉമ്മന്‍ ചാണ്ടിയുടെ ശിഷ്യന്മാരാണ്. ഇത് ഉമ്മന്‍ ചാണ്ടി അറിയാതെയാണെന്ന് വിശ്വസിക്കാനാവില്ലെന്ന് പിജെ കുര്യന്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്കു വരുന്നത് നല്ല കാര്യമാണ്. രാജ്യസഭാ സീറ്റ് നല്‍കിയാലേ അവര്‍ വരൂ എന്ന് ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കേരള കോണ്‍ഗ്രസ് എന്തായാലും യുഡിഎഫിലേക്കു വരുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. കിട്ടും എന്നുറപ്പായ സാഹചര്യത്തിലാണ് അവര്‍ സീറ്റിന് അവകാശവാദം ഉന്നയിച്ചതെന്ന് കുര്യന്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഒരു ഫോറത്തിലും ചര്‍ച്ച ചെയ്യാതെയാണ് രാജ്യസഭാ സീറ്റ് നല്‍കാനുള്ള തീരുമാനമെടുത്തത്. രാഷ്ട്രീയകാര്യ സമിതി ഉള്‍പ്പെടെയുള്ള ഫോറങ്ങളെ അപ്രസ്തമാക്കിയാണ് മൂന്നു നേതാക്കള്‍ ചേര്‍ന്നു തീരുമാനമെടുത്തത്. ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സനല്‍ അജന്‍ഡയാണ് ഇതിനു പിന്നില്‍. ഉമ്മന്‍ ചാണ്ടി രാഷ്ട്രീയത്തില്‍ പേഴ്‌സനല്‍ അജന്‍ഡ നടപ്പാക്കുന്ന നേതാവാണ്. കുറെക്കാലമായി ഇതു തുടരുകയാണെന്ന് കുര്യന്‍ കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it