Kollam Local

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണതുടര്‍ച്ച കേരള വികസനത്തിന് അനിവാര്യം: കൊടിക്കുന്നില്‍ സുരേഷ് എംപി

പുത്തൂര്‍: കേരളത്തില്‍ അധികാരത്തിലിരുന്ന മറ്റൊരു സര്‍ക്കാരിനും ചെയ്ത് തീര്‍ക്കാന്‍ കഴിയാത്തത്ര ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണതുടര്‍ച്ച കേരള വികസനത്തിന് അനിവാര്യമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.
ഗവണ്‍മെന്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍(ജിഎസ്ടിയു) ദ്വിദിന കൊല്ലം റവന്യൂ ജില്ലാ രജതജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ്യാപകര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കാലോചിതമായ ശമ്പളപരിഷ്‌ക്കരണം നടപ്പിലാക്കിയ യുഡിഎഫ് സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ മേഖലയില്‍ സമൂലമായ മാറ്റമാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എ ഹാരിസ് അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ടി കെ ജോര്‍ജ്ജുകുട്ടി, കെ സുരേഷ്‌കുമാര്‍, ആര്‍ മുരളീധരന്‍പിള്ള, വൈ നാസറുദ്ദീന്‍, കെ ഒ രാജുക്കുട്ടി, ആര്‍ ബിജു, ജോണി ശാമുവേല്‍, കെ ഉല്ലാസ്‌കുമാര്‍, എസ് ശ്രീഹരി, ബി ജനാര്‍ദ്ദനന്‍ സംസാരിച്ചു. തുടര്‍ന്നു നടന്ന പ്രതിനിധിസമ്മേളനം സംസ്ഥാന പ്രസിഡന്റ് ടി എസ് സലീം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി ജോണ്‍ അധ്യക്ഷത വഹിച്ചു. എച്ച് മാരിയത്ത്ബീവി, പി സുരേന്ദ്രനാഥ്, ജെ സുരേഷ്, കെ എല്‍ സലൂജ, പി മനോഹരന്‍, ജി ജോണ്‍സണ്‍, അര്‍ത്തിയില്‍ അന്‍സാരി, കെ ബാബു, പി ജി മോഹനന്‍ സംസാരിച്ചു. വിദ്യാഭ്യാസ സാംസ്‌ക്കാരിക സമ്മേളനം ജില്ലാ പഞ്ചായത്തംഗം ആര്‍ രശ്മി ഉദ്ഘാടനം ചെയ്തു. കെ ആര്‍ വല്‍സന്‍ അധ്യക്ഷത വഹിച്ചു. ബിനു ചൂണ്ടാലില്‍, എസ് ജയ, എ ജുനൈദ്ഖാന്‍, ജി പ്രസന്നന്‍പിള്ള, സി കെ ജേക്കബ്, പ്രിന്‍സി, റീനാതോമസ് സംസാരിച്ചു. സമാപനസമ്മേളനം ഡിസിസി ജനറല്‍ സെക്രട്ടറി ബി രാജേന്ദ്രന്‍നായര്‍ ഉദ്ഘാടനം ചെയ്തു. പി ചന്ദ്രഹാസന്‍ അധ്യക്ഷത വഹിച്ചു. പി സി കുഞ്ഞുമോന്‍, കെ ജോണ്‍സണ്‍, എസ് ശാന്തകുമാര്‍, ഒ കെ ഷരീഫ്, ആറ്റുവാശ്ശേരി തുളസീധരന്‍പിള്ള, ബി പ്രദീപ്, കെ ബിജു സംസാരിച്ചു. മുന്‍കാല നേതാക്കളെ ആദരിക്കല്‍, അവാര്‍ഡ് വിതരണം എന്നിവയും നടന്നു. ധ്യാപകപ്രകടനവും നടന്നു.
Next Story

RELATED STORIES

Share it